
സ്വന്തം ലേഖകൻ
കോട്ടയം: നീലിമംഗലം പാലത്തിലെ കുഴിയടക്കാൻ ഒരു ജീവൻ എടുക്കേണ്ടി വന്നു. മാസങ്ങളോളം പൊളിഞ്ഞു കിടക്കുകയും നിരവധി പരാതികൾ കൊടുത്തിട്ടും തിരിഞ്ഞ് നോക്കാത്ത പൊതുമരാമത്ത് വകുപ്പ് അധികൃതർ, ഒരു യുവാവിൻ്റെ ജീവൻ നഷ്ടമായപ്പോൾ പാലത്തിലെ കുഴിയടച്ചു.
കോട്ടയം നഗരത്തിൽ ആളെ കൊല്ലും കുഴികൾ നൂറിലധികമാണ്. നഗരമധ്യത്തിലെ റോഡുകൾ തകർന്ന് തരിപ്പണമായിട്ട് മാസങ്ങളായി. പലരും കുഴിയിൽ വീണ് കൈയ്യും, കാലും ഒടിഞ്ഞ് കിടപ്പാവുകയും ചെയ്തു. ചോര കണ്ടാലെ കുഴിയടക്കൂ എന്ന വാശിയിലാണ് പൊതുമരാമത്ത് വകുപ്പ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡ് അപകടങ്ങൾ തുടർകഥയാകുന്ന നാട്ടിൽ ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയാണ് പൊതുമരാമത്ത് വകുപ്പ്. റോഡ് നന്നാക്കൽ മന്ത്രിയുടെ ലൈവിൽ മാത്രമായി മാറി
കോട്ടയം നഗര മധ്യത്തിലെ റോഡുകൾ തകർന്ന് തരിപ്പണമായിട്ട് മാസങ്ങളായി. കോടിക്കണക്കിന് രൂപാ മുടക്കി രണ്ട് വർഷം മുൻപ് മാത്രം പണി തീർത്ത എം സി റോഡ് അടക്കം തകർന്ന് തരിപ്പണമായി.
പരാതിയുമായി പിഡബ്ലൂഡി ഓഫീസിലെത്തുന്നവരോട് കയർത്ത് സംസാരിക്കുകയും സമയമാകുമ്പോൾ പണിയും എന്ന മറുപടിയുമാണ് കിട്ടുന്നത്.പരാതി പറയാനെത്തുന്നവരെ ആട്ടിപ്പായിക്കുന്ന സമീപനമാണ് അധികൃതർക്ക്
നീലിമംഗലം പാലത്തിലെ കുഴിയിൽ വീഴാതെ വെട്ടിച്ച ഓട്ടോ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ ദാരുണമായി മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്.
പാലത്തിൻ അര അടിയിലേറെ പൊക്കത്തിൽ ഉയർന്ന് നിൽക്കുന്ന കമ്പിയാണ് അപകടകാരണമായത്. മാസങ്ങളായി ഈ പ്രദേശം തകർന്ന് കിടക്കുകയായിരുന്നു. അപകടം നടന്നതിൻ്റെ തൊട്ടടുത്ത ദിവസം അപകട സ്ഥലം സന്ദർശിച്ച ജില്ലാ കളക്ടർ അടിയന്തിരമായി റോഡ് നന്നാക്കാൻ ഉത്തരവിടുകയായിരുന്നു. റോഡ് നന്നാക്കുന്നതിന് വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രമായ ഒരു യുവാവിൻ്റെ ജീവൻ ബലിയർപ്പിക്കേണ്ടി വന്നുവെന്നു മാത്രം
മാഞ്ഞൂർ ഇലവത്തിൽ വീട്ടിൽ രഞ്ജിത്താണ് ഇവിടെ നടന്ന അപകടത്തിൽ മരിച്ചത്
നാഗമ്പടം പാലം, സീസർ പാലസ് ജoഗ്ഷൻ, തിരുനക്കര പബ്ളിക് ലൈബ്രറിക്ക് മുൻപിൽ, രാജധാനി ബാറിന് മുൻവശം, പറപ്പള്ളി ടയറിന് മുൻവശം, കളക്ട്രേറ്റിന് മുൻവശം, കഞ്ഞിക്കുഴി എന്ന് വേണ്ട കോട്ടയം നഗര ചുറ്റളവിൽ മാത്രം നൂറിലേറെ കുഴികളുണ്ട്. ലൈവിൽ വന്ന് റോഡ് നന്നാക്കുന്ന മന്ത്രി ഇനിയെങ്കിലും കോട്ടയത്തെ ദുരവസ്ഥയ്ക്ക് കാണണം