
കുമരകം: നിർമാണം തുടങ്ങി രണ്ടുവർഷം പിന്നിട്ടിട്ടും കരതൊടാതെ കോണത്താറ്റ് പാലം. കുമരകത്തെ നാട്ടുകാരിപ്പോൾ കടുത്ത യാത്രാ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്.
സ്കൂളിൽ പോകാനായി കുട്ടികൾ ഭാരമേറിയ സ്കൂള്‍ ബാഗും തൂക്കി ഒരു ബസില്‍നിന്നു മറ്റൊരു ബസിലേക്ക് കയറി പോകാൻ ബുദ്ധിമുട്ടുകയാണ്. എന്നാൽ മഴയുള്ള സമയത്താണെങ്കിൽ ഇപ്പോൾ ഉള്ള അവസ്ഥ കൂടുതൽ വഷളാകും.
യാത്രാ ദുരിതങ്ങൾ പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും, അതിന്റെ ഭാഗമായി രാവിലെയും വൈകുന്നേരവും ബസുകൾ താത്കാലിക ബണ്ടിലൂടെ സമയബന്ധിതമായി കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് കളക്ടർ, പഞ്ചായത്ത് പ്രസിഡന്റ്, എസ്എച്ച്ഒ എന്നിവർക്ക് പരാതി നല്‍കുമെന്ന് സിപിഐ കുമരകം ലോക്കല്‍ സെക്രട്ടറി എ.പി. സലിമോൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അട്ടിപ്പീടിക, കൊഞ്ചുമട പ്രദേശങ്ങളിലെ യാത്രാദുരിതം പരിഹരിക്കാനും ഇതിലൂടെ സാധ്യമകുമെന്നാണ് പ്രതീക്ഷ. കൂടാതെ സ്വകാര്യ ബസുടമകളില്‍ പലരും ഈ ആശയത്തോട് അനുകൂലമായി തന്നെയാണ് പ്രതികരണം അറിയിച്ചിരിക്കുന്നത്. അനന്തമായി നീളുന്ന നിർമാണപ്രവർത്തനങ്ങള്ക്കൊപ്പം ജനങ്ങളുടെ ദുരിതയാത്രയും തുടരുകയാണ്.