video
play-sharp-fill

ബിഹാറിൽ നിർമ്മാണത്തിലിരിക്കുന്ന പാലം ഉദ്ഘാടനത്തിന് മുമ്പ് തകർന്നുവീണു.പാലത്തിന്റെ രണ്ട്, മൂന്ന് തൂണുകൾക്കിടയിലുള്ള ഭാഗമാണ് ഞായറാഴ്ച തകർന്നത്.

ബിഹാറിൽ നിർമ്മാണത്തിലിരിക്കുന്ന പാലം ഉദ്ഘാടനത്തിന് മുമ്പ് തകർന്നുവീണു.പാലത്തിന്റെ രണ്ട്, മൂന്ന് തൂണുകൾക്കിടയിലുള്ള ഭാഗമാണ് ഞായറാഴ്ച തകർന്നത്.

Spread the love

ബീഹാറിലെ ബെഗുസാരായി ജില്ലയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്നു. 13 കോടിയിലേറെ രൂപ ചെലവിൽ നിർമിച്ച പാലം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അപകടം. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.ജില്ലയിലെ സാഹേബ്പൂർ കമാലിൽ ബുർഹി ഗന്ദക് നദിക്ക് കുറുകെയുള്ള പാലത്തിൻ്റെ നിർമ്മാണ ചുമതല സംസ്ഥാന സർക്കാരിന്റെ റോഡ് നിർമ്മാണ വകുപ്പിന് കീഴിൽ ബെഗുസരായിലെ മാ ഭഗവതി കൺസ്ട്രക്ഷൻ എന്ന കമ്പനിക്കാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാലത്തിന് വിള്ളലുകൾ ഉണ്ടായതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.പാലത്തിന്റെ രണ്ട്, മൂന്ന് തൂണുകൾക്കിടയിലുള്ള ഭാഗമാണ് ഞായറാഴ്ച തകർന്നത്.