കെെക്കൂലി കേസ്; വില്ലേജ് ഓഫീസര്‍ക്ക് അഞ്ച് വര്‍ഷം തടവും 65,000 രൂപ പിഴയും വിധിച്ച്‌ കോടതി

Spread the love

സ്വന്തം ലേഖിക

മൂവാറ്റുപുഴ: കെെക്കൂലി കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് അഞ്ചുവര്‍ഷം തടവ് വിധിച്ച്‌ കോടതി.

മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ചതുരംഗപ്പാറ വില്ലേജ് ഓഫീസ‌റായിരുന്ന പ്രഭാകരൻ നായര്‍ക്കാണ് അഞ്ചുവര്‍ഷം തടവും 65,000 രൂപ പിഴയും വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2009 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വസ്‌തു സംബന്ധമായ രേഖകള്‍ ശരിയാക്കുന്നതിന് മുഹമ്മദ് ഷാബിൻ എന്നയാളില്‍ നിന്നും കെെക്കൂലി വാങ്ങുന്നതിനിടെയാണ് പ്രഭാകരനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

അതേസമയം, ഇന്നലെ കെെക്കൂലി കേസില്‍ തൃശൂര്‍ വിജിലൻസ് കോടതി ഓവര്‍സിയര്‍ക്ക് കഠിന തടവ് വിധിച്ചിരുന്നു. ജിമ്മി വര്‍ഗീസ് എന്നയാള്‍ക്കാണ് രണ്ട് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചത്.

കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 2010ലാണ്. അന്ന് വടക്കാഞ്ചേരി പഞ്ചായത്തിലെ ഓവര്‍സിയര്‍ ആയിരുന്നു ജിമ്മി വര്‍ഗീസ്. ഇയാള്‍ 5,000 രൂപയാണ് കെെക്കൂലിയായി വാങ്ങിയത്.