video
play-sharp-fill
കൈക്കൂലി കേസില്‍ ഷിബുകുമാര്‍ അകത്തായതോടെ ക്യാന്റീനും അടച്ചു; മുണ്ടക്കയത്തെ ജനമൈത്രി പൊലീസ് ക്യാന്റീന് പൂട്ട് വീണിട്ട് ഒരു മാസം

കൈക്കൂലി കേസില്‍ ഷിബുകുമാര്‍ അകത്തായതോടെ ക്യാന്റീനും അടച്ചു; മുണ്ടക്കയത്തെ ജനമൈത്രി പൊലീസ് ക്യാന്റീന് പൂട്ട് വീണിട്ട് ഒരു മാസം

സ്വന്തം ലേഖകന്‍

മുണ്ടക്കയം: മുണ്ടക്കയത്തെ പൊലീസ് ക്യാന്റീന് പൂട്ട് വീണിട്ട് ഒരു മാസം പിന്നിടുന്നു. ജീവനക്കാരുടെ കുറവും സാമ്പത്തിക ബാധ്യതയുമാണ് അടച്ച് പൂട്ടാന്‍ കാരണമെന്ന് പറയുമ്പോഴും രണ്ട് മാസം മുന്‍പ് ഇന്‍സ്‌പെക്ടര്‍ ഷിബുകുമാര്‍ കൈക്കൂലി കേസില്‍ പിടിയിലായതോടെയാണ് ക്യാന്റീന്റെ പ്രവര്‍ത്തനം താളം തെറ്റിയത്.

ഷിബുകുമാറിന്റെ പ്രവര്‍ത്തന ഫലമായാണ് ക്യാന്റീന്‍ യഥാര്‍ത്ഥ്യമായത്. എല്ലാ പൊലീസുകാരും 10000 മുതല്‍ ലക്ഷങ്ങള്‍ വരെ സംഭാവനയായി നല്‍കുകയും ചെയ്തു. ഇവര്‍ക്ക് പ്രത്യേക നടത്തിപ്പ് ചുമതലയുമുണ്ടായിരുന്നു. വിജിലന്‍സ് അറസ്റ്റ് ചെയ്ത ഷിബുകുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം. ചുരുങ്ങിയ കാലം കൊണ്ട് ക്യാന്റീന്‍ ജനകീയമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടം വാങ്ങിയാണ് ക്യാന്റീന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോയിരുന്നത്. പലചരക്ക്, പച്ചക്കറി, പാചക വാതകം തുടങ്ങിയവ എടുത്തതില്‍ സാമ്പത്തിക ബാധ്യതയുമുണ്ട്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ ഷിബുകുമാറിന് മാത്രമേ അറിയൂ. എന്തായാലും അടുത്ത തിങ്കളാഴ്ച മുതല്‍ ക്യാന്റീന്റെ പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ ആലോചനയുണ്ട്.