അനധികൃത സ്വത്ത് സമ്പാദനം; അസിസ്റ്റൻറ് എഞ്ചിനീയറായ യുവതിക്കെതിരെ കേസ്; മുപ്പത് ലക്ഷം രൂപ വില വരുന്ന 98 ഇഞ്ചിന്റെ ടിവി, ആറ് ആഡംബര കാറുകൾ ഉൾപ്പെടെ 20 വാഹനങ്ങൾ യുവതിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തു; പത്ത് വർഷത്തെ ജോലിക്കിടയിൽ തൻറെയും കുടുംബത്തിൻറെയും പേരിൽ കോടിക്കണക്കിന് രൂപയുടെ സ്വത്ത് അനധികൃതമായി യുവതി സമ്പാദിച്ചതായി കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

മധ്യപ്രദേശ്: അനധികൃത സ്വത്ത് സമ്പാദനത്തിൽ സർക്കാർ ഉദ്യോ​ഗസ്ഥയായ യുവതിക്കെതിരെ കേസ്. മധ്യപ്രദേശ് പൊലീസ് ഹൗസിംഗ് കോർപ്പറേഷനിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റൻറ് എഞ്ചിനീയറായി ജോലി ചെയ്യുന്ന ഹേമ മീണയുടെ പേരിലാണ് പരാതി. മുപ്പതിനായിരം രൂപ മാസശമ്പളം വാങ്ങുന്ന യുവതിയുടെ വീട്ടിൽ നിന്ന് കോടികളുടെ സ്വത്ത് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്.

വീട്ടിൽ നിന്നാണ് കോടിക്കണക്കിന് രൂപയുടെ വസ്തുക്കൾ കണ്ടെടുത്തത്. മുപ്പത് ലക്ഷം രൂപ വില വരുന്ന 98 ഇഞ്ചിൻറെ ടിവി, ആറ് ആഡംബര കാറുകൾ ഉൾപ്പെടെ 20 വാഹനങ്ങളും യുവതിയുടെ വീട്ടിൽ കണ്ടെത്തി. 20,000 ചതുരശ്ര അടി വിസ്തീർണമുള്ള കൃഷിഭൂമി, വിലപിടിപ്പുള്ള ഗിർ ഇനത്തിൽപ്പെട്ട രണ്ട് ഡസൻ കന്നുകാലികൾ, 100 ​​നായകൾ എന്നിവയും യുവതിയ്ക്ക് സ്വന്തമായുണ്ട്. ലോകായുക്ത സ്‌പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെൻറ് ടീം ആണ് റെയ്ഡ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്ത് വർഷത്തെ ജോലിക്കിടയിൽ തൻറെയും കുടുംബത്തിൻറെയും പേരിൽ കോടിക്കണക്കിന് രൂപയുടെ സ്വത്താണ് 36കാരിയായ ഹേമ സ്വന്തമാക്കിയത്. ആൻറി കറപ്ഷൻ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ സമ്പൂർണ വയർലെസ് കമ്മ്യൂണിക്കേഷൻ സിസ്റ്റം, മൊബൈൽ ജാമറുകൾ എന്നിവയും മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കളും കണ്ടെത്തിയിട്ടുണ്ട്.

വ്യാഴാഴ്ച ലോകായുക്ത സ്‌പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെൻറിൽ (എസ്‌പിഇ) നിന്നുള്ള ഒരു സംഘം സോളാർ പാനലുകളുടെ അറ്റകുറ്റപ്പണി ചെയ്യാനെന്ന വ്യാജേനെയാണ് മീണയുടെ ബംഗ്ലാവിൽ പ്രവേശിച്ചത്. ഒരു ദിവസം കൊണ്ട്, ഏകദേശം 7 കോടി രൂപയുടെ ആസ്തി സംഘം കണ്ടെത്തി. ഇത് മീണയുടെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകളെക്കാൾ 232 ശതമാനം കൂടുതലാണ്.

പ്രാഥമിക അന്വേഷണത്തിൽ മീണ തൻറെ പിതാവിൻറെ പേരിൽ 20,000 ചതുരശ്ര അടി കൃഷിഭൂമി വാങ്ങിയെന്നും പിന്നീട് ഒരു കോടിയോളം രൂപ വിലമതിക്കുന്ന വലിയ വീട് നിർമിച്ചുവെന്നും കണ്ടെത്തി.ആഡംബര വസതിക്ക് പുറമെ റെയ്‌സൻ, വിദിഷ ജില്ലകളിലും എൻജിനീയർക്ക് ഭൂമിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.മധ്യപ്രദേശ് പൊലീസ് ഹൗസിംഗ് കോർപ്പറേഷൻറെ പ്രോജക്ടുകളിൽ ഉപയോഗിക്കാനുള്ള സാമഗ്രികൾ എഞ്ചിനീയർ തൻറെ വീട് പണിയാൻ ഉപയോഗിച്ചതായും കണ്ടെത്തി. കൊയ്ത്തു യന്ത്രങ്ങൾ ഉൾപ്പെടെയുള്ള ഭാരിച്ച കാർഷിക യന്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മീണയുടെ ആസ്തി ഏകദേശം 5 മുതൽ 7 കോടി രൂപ വരെ വിലമതിക്കുമെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്,