video
play-sharp-fill
കോട്ടയത്ത് പിടിയിലായ കൈക്കൂലിക്കാരൻ എസ് ഐ സ്ഥിരം കൈക്കൂലിക്കാരൻ;കൈക്കൂലി ആരോപണത്തെ തുടർന്ന് തൃക്കൊടിത്താനത്തുനിന്ന് ഗാന്ധിനഗറിലേക്ക് സ്ഥലം മാറി എത്തിയത് ഒരു മാസം മുൻപ്; ക്രിസ്മസിന് വഴിയരിയിൽ പടക്കകച്ചവടം നടത്തിയിരുന്നവരെയടക്കം ഊറ്റി പിഴിഞ്ഞ് പണം വാങ്ങി; ഗാന്ധിനഗറിലും തൃക്കൊടിത്താനത്തും എസ് ഐ നസീറിനെ പറ്റി വ്യാപക പരാതി; കൈക്കൂലി വീരൻ കോട്ടയം സബ്ജയിലിൽ

സ്വന്തം ലേഖകൻ

കോട്ടയം: അപകടത്തില്‍പ്പെട്ട വാഹനം വിട്ടുകൊടുക്കാന്‍ കൈക്കൂലിയായി പണവും മദ്യവും വാങ്ങുന്നതിനിടെ അറസ്റ്റിലായ കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വി.എച്ച്‌. നസീറിനെതിരെ മുൻപും കൈക്കൂലി ആരോപണം ഉയര്‍ന്നിരുന്നതായി വിജിലന്‍സ്.

ഒരുമാസം മുൻപ് സമാനമായ കൈക്കൂലി ആരോപണത്തെത്തുടർന്നാണ് തൃക്കൊടിത്താനത്ത് നിന്ന് നസീറിനെ ​ഗാന്ധിന​ഗറിലേക്ക് സ്ഥലം മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കല്‍ കോളജിനടുത്തുളള സ്വകാര്യ ലോഡ്ജില്‍ നിന്നാണ് നസീറിനെ അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ മദ്യക്കുപ്പി എറിഞ്ഞു കളഞ്ഞ് രക്ഷപ്പെടാനും നസീര്‍ ശ്രമിച്ചെന്ന് വിജിലന്‍സ് പറഞ്ഞു.

അപകടത്തില്‍പ്പെട്ട വാഹനം വിട്ടുകിട്ടാൻ ആർപ്പൂക്കര സ്വദേശിയായ യുവാവില്‍ നിന്ന് രണ്ടായിരം രൂപയും ഒരു കുപ്പി മദ്യവുമാണ് നസീര്‍ ആവശ്യപ്പെട്ടത്. വിജിലന്‍സ് നിര്‍ദേശ പ്രകാരം പണവും മദ്യവും ലോഡ്ജിലെത്തിയാണ് പരാതിക്കാരനായ യുവാവ് നസീറിന് കൈമാറിയത്. ഒളിച്ചു നിന്നിരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പിന്നാലെ നസീറിന്‍റെ മുറിയിലേക്ക് കയറുകയായിരുന്നു.

ഉദ്യോഗസ്ഥരെ കണ്ടു തിരിച്ചറഞ്ഞ നസീര്‍ പൊടുന്നനെ മദ്യകുപ്പി മുറിയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. പിന്നീട് ഈ കുപ്പി വിജിലന്‍സ് കണ്ടെത്തി തൊണ്ടിമുതലാക്കി. കൈക്കൂലി ആരോപണത്തെ തുടര്‍ന്നാണ് നസീറിനെ ഒരു മാസം മുൻപ് തൃക്കൊടിത്താനം സ്റ്റേഷനില്‍ നിന്ന് ഗാന്ധിനഗറിലേക്ക് സ്ഥലം മാറ്റിയത്. ഗാന്ധിനഗര്‍ സ്റ്റേഷനില്‍ എത്തിയ ശേഷവും നസീര്‍ കൈക്കൂലി വാങ്ങുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഗാന്ധിനഗറിലും തൃക്കൊടിത്താനത്തും നസീറിനെ പറ്റി വ്യാപക പരാതിയുണ്ടായിരുന്നു.

ക്രിസ്തുമസിന് വഴിയോരത്ത് പടക്കകച്ചവടം നടത്തിയിരുന്ന യുവാക്കളെയടക്കം ഊറ്റിപ്പിഴിഞ്ഞ് ഇയാൾ കൈക്കൂലി വാങ്ങിയിരുന്നു .