കണക്കിൽ കൃത്രിമം കാണിച്ച് മുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തു: ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്കിലെ റിട്ട സെയിൽസ് ഓഫിസർക്ക് പത്തു വർഷം കഠിന തടവ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: മുക്കാൽ ലക്ഷത്തോളം രൂപ വിവിധ കണക്കുകളിൽ കൃത്രിമം കാട്ടി തട്ടിയെടുത്ത കേസിൽ റിട്ട ജില്ലാ ബാങ്ക് സെയിൽസ് ഓഫിസർക്കു പത്തു വർഷം കഠിന തടവ്.
ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്ക് സ്പെഷൽ സെയിൽസ് ഓഫീസറായിരുന്ന ജീവനക്കാരനെയാണ് വിജിലൻസ് കോടതി ശിക്ഷിച്ചത്.
അയ്മനം പാണ്ഡവം ദർശനയിൽ പി.ആർ. ഷാജിയെയാണു പത്തു വർഷവും ആറുമാസവും കഠിന തടവിനും 50000 രൂപ പിഴയും കോട്ടയം വിജിലൻസ് കോടതി ജഡ്ജി കെ.ജി. സനൽകുമാർ ശിക്ഷിച്ചത്. വിവിധ വകുപ്പു പ്രകാരമുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1997 മുതൽ 2001 വരെയായി ലോൺ കുടിശിക വരുത്തിയവരിൽ നിന്നു പിരിച്ചെടുത്ത വകയിലെ 79000 രൂപ ബാങ്കിൽ അടയ്ക്കാതെ കണക്കുകളിൽ കൃത്രിമം കാണിച്ചു തട്ടിടെത്തുവെന്നാണു കേസ്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ രാജ്മോഹൻ ആർ. പിള്ള കോടതിയിൽ ഹാജരായി.
വിജിലൻസ് കോട്ടയം യൂണിറ്റ് ഡിവൈ.എസ്.പി. പി.വി. വർഗീസ് രജിസ്റ്റർ ചെയ്ത കേസിൽ ബേബി ഏബ്രഹാം എന്നിവർ അന്വേഷിച്ച് ഡിവൈ.എസ്.പി. പി.കൃഷ്ണകുമാറാണു കേസിൽ കുറ്റപത്രം സമർപ്പിച്ചത്.