video
play-sharp-fill
പുരയിടത്തില്‍ നിന്ന് ചെങ്കല്‍ വെട്ടുന്നതിന് 25000 രൂപ കൈക്കൂലി..! മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് വിജിലൻസ് പിടിയിൽ

പുരയിടത്തില്‍ നിന്ന് ചെങ്കല്‍ വെട്ടുന്നതിന് 25000 രൂപ കൈക്കൂലി..! മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് വിജിലൻസ് പിടിയിൽ

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് വിജിലൻസ് പിടിയിൽ. എടരിക്കോട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് ചന്ദ്രനാണ് അറസ്റ്റിലായത്.

സ്വന്തം പുരയിടത്തില്‍ നിന്ന് ചെങ്കല്‍ വെട്ടുന്നതിനാണ് ചന്ദ്രൻ രണ്ടത്താണി സ്വദേശി മുസ്തഫയോട് കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന്, 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എടരിക്കോട് വില്ലേജ് ഓഫീസിൽ വച്ചാണ് വിജിലന്‍സ് ഇയാളെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഉച്ചയോടെ എടരിക്കോട് വില്ലേജ് ഓഫീസിൽ വച്ചാണ് ഇയാളെ പിടികൂടിയത്. പരാതിക്കാരന്റെ വീടിനടുത്ത് മണ്ണ് നീക്കം ചെയ്യുന്നുണ്ടായിരുന്നു. ഇത് തടസപ്പെടുത്തുമെന്ന് പറഞ്ഞാണ് ചന്ദ്രൻ കൈക്കൂലി ആവശ്യപ്പെട്ടത്.

വിജിലൻസ് ഓഫീസറുടെ നിർദേശപ്രകാരമാണ് കൈക്കൂലി തുകയുമായി പരാതിക്കാരൻ വില്ലേജ് ഓഫീസിൽ എത്തിയത്. കൈക്കൂലി കൈമാറുന്നതിനിടെ വിജിലൻസ് ഉദ്യോഗസ്ഥർ ചന്ദ്രനെ പിടികൂടുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി വകുപ്പുതല നടപടികൾ എടുക്കുമെന്ന് വിജിലൻസ് അറിയിച്ചു.