ബ്രഹ്മപുരം പ്ലാന്റിലേക്കുള്ള മാലിന്യ നീക്കം നിലച്ചതോടെ കൊച്ചിയിലെങ്ങും മാലിന്യ കൂമ്പാരം

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലേക്കുള്ള മാലിന്യനീക്കം നിലച്ചതോടെ നഗരത്തില്‍ മാലിന്യം കുമിഞ്ഞുകൂടുന്നു. നഗരത്തിലെ മാലിന്യം പൂര്‍ണമായും നീക്കം ചെയ്യണമെങ്കില്‍ ഇനിയും ദിവസങ്ങള്‍ എടുക്കും. പ്രധാന റോഡുകളിലും ഇടറോഡുകളിലും ഉള്‍പ്പെടെ മാലിന്യം നിറഞ്ഞിട്ടുണ്ട്.

ജൈവമാലിന്യനീക്കം കഴിഞ്ഞ ദിവസം ഭാഗികമായി പുനഃസ്ഥാപിച്ചിരുന്നെങ്കിലും വഴിയോരങ്ങളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കുന്നുകൂടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും മറ്റും നീക്കം പൂര്‍ണമായി തടസപ്പെട്ട നിലയിലാണ്. മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ ദുര്‍ഗന്ധവും രൂ?ക്ഷമായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകളിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രാത്രി ഇ?ത്ത?ര?ത്തി?ല്‍ മാലിന്യവുമായെത്തിയ വാഹനങ്ങള്‍ ബ്രഹ്മപുരത്ത് നാട്ടുകാര്‍ തടഞ്ഞിരുന്നു.

അതിനിടെ, പ്ലാസ്റ്റിക് മാലിന്യത്തിനു തീപിടിച്ചതിനെത്തുടര്‍ന്നു നിര്‍ത്തിവച്ച ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലേക്കുള്ള മാലിന്യനീക്കം അഞ്ചു ദിവസത്തിനുള്ളില്‍ പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നു മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാരിന്റെ സഹായം തേടാനും കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്.