ചായക്കടയിൽ കിട്ടുന്ന നല്ല മൊരിഞ്ഞ പൊരിച്ച പത്തിരി ഇനി വീട്ടിലുണ്ടാകാം

Spread the love

മലബാറിന്റെ കയ്യൊപ്പ് പതിഞ്ഞ പൊരിച്ച പത്തിരി പ്രഭാത ഭക്ഷണമായും അത്താഴത്തിനും ചായക്കടിയായും
മലയാളികൾ കഴിക്കുന്നു. പൊരിച്ച പത്തിരി എങ്ങനെ വീട്ടിൽ തന്നെ സോഫ്റ്റ് ആയി ഉണ്ടാക്കാമെന്ന് നോക്കാം.

ചേരുവകൾ

പത്തിരിപ്പൊടി -1 കപ്പ്
തിളയ്ക്കുന്ന വെള്ളം – 1 കപ്പ്
തേങ്ങ ചിരകിയത് – 2 ടേബിൾസ്പ്പൂൺ
ചെറിയ ജീരകം – ½ ടീസ്പുൺ
എള്ള് – 1 ടീസ്പുൺ
ഉള്ളി – 3 എണ്ണം
ഉപ്പ് ആവശ്യത്തിന്
നെയ്യ് – ½ ടീസ്പുൺ
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയാറാക്കുന്ന വിധം

വലിയൊരു പാനിൽ വെള്ളം, ഉപ്പ്, നെയ്യ് എന്നിവ ചേർത്ത് നല്ലതുപോലെ വെട്ടിത്തിളയ്ക്കുമ്പോൾ പത്തിരിപ്പൊടി കുറേശ്ശെ ചേർത്ത് വാട്ടികുഴച്ചെടുക്കുക.
വാട്ടിയ പൊടി 5 മിനിറ്റ് അടച്ചു വച്ചശേഷം, തേങ്ങ, ജീരകം, ഉള്ളി എന്നിവ ചതച്ചതും ചേർത്ത് ചുട് പോകും മുൻപ് നല്ലതുപോലെ കുഴച്ചെടുക്കുക.
കുഴച്ച മാവ് ഒരു സെൻറീമീറ്റർ കനത്തിൽ പരത്തി എടുത്തശേഷം പത്തിരിയുടെ ആകൃതിയിൽ മുറിച്ചെടുക്കുക.തിളച്ച വെളിച്ചെണ്ണയിൽ പത്തിരി ഇട്ടു വറത്തുകോരുക.ചായയ്ക്കൊപ്പമോ, കറികൂട്ടിയൊ കഴിക്കാം.