വെറൈറ്റിയാക്കാം ബ്രേക്ക്ഫാസ്റ്റ് ; വെറും അഞ്ച് മിനിറ്റിൽ ഉണ്ടാക്കാം

Spread the love

ചപ്പാത്തി,പുട്ട് തുടങ്ങിയ പ്രാതൽ കഴിച്ചു മടുത്തോ ? വെറൈറ്റി വിഭവം ഉണ്ടാക്കിയാലോ
തടി കുറയ്ക്കാൻ നോക്കുന്നവർക്കും കഴിക്കാവുന്ന കാലറി കുറഞ്ഞ ഭക്ഷണമാണ്. വെറും അഞ്ചു മിനിറ്റിൽ ഉണ്ടാക്കാം ഈ പലഹാരം.

video
play-sharp-fill

ആദ്യം ചെറിയ കുക്കുമ്പറും ഉരുളക്കിഴങ്ങും തൊലികള‍ഞ്ഞ് വൃത്തിയാക്കിയ ശേഷം ഗ്രേറ്റ് ചെയ്ത് എടുക്കാം. നന്നായി പിഴിഞ്ഞ് അതിലെ നീര് കളയണം. അതിലേക്ക് പകുതി സവാള ചെറുതായി അരിഞ്ഞതും ഒരു പച്ചമുളകും ചതച്ച മുളകും പൊടിച്ച ഓട്സും രണ്ടു മുട്ടയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കണം.

ശേഷം ഒരു പാനിൽ എണ്ണ തടവി മാവ് കോരി ഒഴിച്ച് തിരിച്ചും മറിച്ചുമിട്ട് വേവിക്കാം. ഓംലറ്റിന്റെ രുചിയിൽ കിടിലൻ അപ്പം റെഡി. ഡയറ്റ് നോക്കുന്നവർക്കും ഇത് രാവിലെ കഴിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group