
സ്വന്തം ലേഖകൻ
ബ്രഹ്മമംഗലം . വൈപ്പാടമ്മേൽ കൃഷ്ണൻതുരുത്ത് ദണ്ഡയുധപാണിപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവ ഫണ്ട് ഏറ്റുവാങ്ങി.
2024 ജനുവരി 29,30, 31 തിയതികളിൽ നടക്കുന്ന കലശോത്‌സവത്തിനുള്ള ഫണ്ട് പനച്ചാംതറ കമ്മ്യൂണിറ്റി ഹാളിൽ കൂടിയ മേഖലാ യോഗത്തിൽ 2509 ാം നമ്പർ വൈപ്പാടമ്മേൽ ശാഖാംഗം വെപ്പേൽ അംബികാ ബാബുവിന്റെ പക്കൽ നിന്നും ദേവസ്വം സെക്രട്ടറി വി.സി. ജയൻ ഏറ്റുവാങ്ങി.
ദേവസ്വം വൈസ് പ്രസിഡന്റ് എം.സി.ശ്രീക്കുട്ടൻ അധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് സംസ്ഥാന കമ്മറ്റിയംഗം കെ.കെ.കൃഷ്ണകുമാർ, യൂണിയൻ പ്രസിഡന്റ് സി.എ.കേശവൻ, ദേവസ്വം കമ്മറ്റിയംഗങ്ങളായ കെ.പി.മുരളി, എസ്.വി.ബാബു, രമാപത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


