
ലഖ്നൗ: ഓട്ട മത്സരത്തിനിടെ ഹൃദയാഘാതം മൂലം 14 കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ മോഹിത് ചൗധരി ആണ് മരിച്ചത്. സ്കൂളിലെ ഓട്ടമത്സരത്തിന് വേണ്ടിയുള്ള പരിശീലനത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീഴുകയും തുടർന്ന് മരിക്കുകയുമായിരുന്നു.
വെള്ളിയാഴ്ച സിരൗലി ഗ്രാമത്തിലുള്ള ഗ്രൗണ്ടിൽ പരിശീലിക്കുന്നതിനിടെയാണ് സംഭവമുണ്ടാകുന്നത്. സുഹൃത്തുക്കൾക്കൊപ്പം രണ്ട് റൗണ്ട് ഓടിയതിന് ശേഷം കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഡിസംബർ 7 ലേക്കുള്ള മത്സരത്തിന് തയ്യാറെടുക്കുകയായിരുന്നു മോഹിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group