
തോട്ടിൽ കുളിക്കാൻ പോയ 17 വയസ്സുകാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി മരത്തിൽകെട്ടിയിട്ടു; ബലം പ്രയോഗിച്ച് മദ്യം വായിൽ ഒഴിച്ചുകൊടുത്ത ശേഷം പീഡനം; ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് ആരംഭിച്ച ശാരീരിക പീഡനം അവസാനിപ്പിച്ചത് സന്ധ്യയ്ക്ക്; പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്യാതെ പൊലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തോട്ടിൽ കുളിക്കാൻ പോയ 17 വയസ്സുകാരനെ വിവസ്ത്രനാക്കി പീഡിപ്പിച്ചു. വെള്ളറട വാഴിച്ചൽ മാടശ്ശേരി തോട്ടിൽ കുളിക്കാൻ പോയ കുട്ടിയെ സാമൂഹികവിരുദ്ധ മദ്യപസംഘം കത്തികാട്ടി ഭീഷണിപ്പെടുത്തുകയും മദ്യം കുടിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.
ഞായറാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. തോടിന്റെ കരയിയിലിരുന്ന് മദ്യപിക്കുകയായിരുന്ന സംഘം കുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി മരത്തിൽകെട്ടിയിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ കുട്ടിയെ മർദ്ദിച്ചെന്നും ബലം പ്രയോഗിച്ച് മദ്യം വായിൽ ഒഴിച്ചുകൊടുത്തെന്നും രക്ഷിതാക്കൾ പറയുന്നു. ദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തി.
പത്തിലേറെ പേർ സംഘത്തിലുണ്ടായിരുന്നെന്നും ഉച്ചയ്ക്ക് രണ്ടുമണിയോടെ ആരംഭിച്ച ശാരീരിക പീഡനം സന്ധ്യയ്ക്കാണ് അവസാനിപ്പിച്ചതെന്നുമാണ് ഇവർ പറയുന്നത്.
പരിക്കേറ്റ കുട്ടിയെ വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്കും മാറ്റി. സംഭവം നടന്ന് പിറ്റേന്ന് തന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഇവർ ആരോപിച്ചു.