
സ്വന്തം ലേഖിക
പാലക്കാട്: പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നവജാത ശിശുവിന് വാക്സിൻ മാറി നല്‍കി.
പാലക്കാട് ജില്ലയിലെ പിരായിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. അഞ്ചുദിവസം പ്രായമായ കുഞ്ഞിനാണ് വാക്സിൻ മാറി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിസിജി കുത്തിവെപ്പ് എടുക്കേണ്ടിയിരുന്ന കുഞ്ഞിന് പോളിയോ വാക്സിനാണ് നല്‍കിയത്. നിലവില്‍ കുട്ടി പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
പള്ളിക്കുളം സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞിന് ആണ് വാക്സിൻ മാറി നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ അനസ്ഥക്കെതിരെ ഡിഎംഒക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
നിലവില്‍ കുഞ്ഞിന് മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.



