video
play-sharp-fill
അതിര് തർക്കം ; അയൽവാസിയെ ഡി.വൈ.എസ്.പി കമ്പിപ്പാരയ്ക്കടിച്ചു, പ്രത്യാക്രമണത്തിൽ ഡിവൈഎസ്പിയ്ക്കും പരിക്ക്

അതിര് തർക്കം ; അയൽവാസിയെ ഡി.വൈ.എസ്.പി കമ്പിപ്പാരയ്ക്കടിച്ചു, പ്രത്യാക്രമണത്തിൽ ഡിവൈഎസ്പിയ്ക്കും പരിക്ക്

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അതിര് തർക്കം കയ്യേറ്റത്തിൽ കലാശിച്ചു. തിരുവനന്തപുരം പൂജപ്പുരയിൽ അയൽവാസിയെ ഡിവൈ.എസ്.പി കമ്പിപ്പാരയ്ക്ക് അടിച്ചു. പരിക്കേറ്റ അയൽവാസിയായ ബിസിനസുകാരൻ ബൈജുവിന്റെ പ്രത്യാക്രമണത്തിൽ പരിക്കേറ്റ കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി നന്ദനൻപിള്ളയ്ക്കും പരിക്ക്. പരിക്കേറ്റവർ ഇവർ ആശുപത്രികളിൽ ചികിത്സ തേടി.

പൂജപ്പുര മുടവൻമുകൾ കൊങ്കളത്ത് തിങ്കളാഴ്ചയായിരുന്നു സംഭവം. ഡിവൈ.എസ്.പി നന്ദനൻപിള്ളയുടെ വീടിന് സമീപത്ത് കൂടിയാണ് ബൈജുവിന്റെ ഉൾപ്പെടെയുള്ള അയൽവീടുകളിലേക്കുള്ള വഴി കടന്നുപോകുന്നത്. ഡി.വൈ.എസ്.പിയുടെ വസ്തുവിന്റെയും വഴിയുടെയും അതിർത്തികൾ സംബന്ധിച്ച് ഏറെ നാളായി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ച് വഴിയുടെ വശങ്ങൾ ഇടിഞ്ഞുപോയിരുന്നു. ഇത് തടയാനായി അയൽവാസികൾ ഡി.വൈ.എസ്.പിയുടെ വസ്തുവുമായി അതിർത്തി പങ്കിടുന്ന ഭാഗത്ത് കരിങ്കല്ലുകൊണ്ട് സൈഡ് വാൾ കെട്ടിയിട്ടുമുണ്ടായിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഡിവൈ.എസ്.പി സൈഡ് വാൾ കുത്തിപ്പൊളിച്ചു എന്നാണ് പരാതി. ഇക്കാര്യം അയൽവാസികൾ പൊലീസിനെയും വാർഡ് കൗൺസിലറെയും അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസും കൗൺസിലറും മദ്ധ്യസ്ഥ ശ്രമങ്ങൾ നടത്തിയെങ്കിലും സൈഡ് വാൾ കെട്ടാൻ അനുവദിക്കില്ലെന്ന് ഡി.വൈ.എസ്.പി നിലപാട് എടുക്കുകയായിരുന്നു. തിങ്കളാഴ്ച ഇതേച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ വീണ്ടും വഴക്കുണ്ടായി. വഴക്കിനിടയിലാണ് ഇരുകൂട്ടരും തമ്മിൽ അടിപിടിയുണ്ടായത്. തന്നെ കമ്പിപ്പാരയ്ക്ക് അടിച്ചതായാണ് ബൈജു പൊലീസിന് പരാതി നൽകിയിരിക്കുന്നത്. ബൈജുവും കൂട്ടാളികളും തന്നെ അക്രമിച്ചതായി ഡി.വൈ.എസ്.പിയും പരാതി നൽകിയിട്ടുണ്ട്. ഇരുവരുടെയും പരാതിയിൽ കേസെടുത്തതായി പൂജപ്പുര പൊലീസ് അറിയിച്ചു.

Tags :