video
play-sharp-fill

പട്‌നയിൽ ബോംബ് സ്‌ഫോടനം: ഏഴു പേർക്കു പരുക്കേറ്റു ഒരാളുടെ നില ഗുരുതരം

പട്‌നയിൽ ബോംബ് സ്‌ഫോടനം: ഏഴു പേർക്കു പരുക്കേറ്റു ഒരാളുടെ നില ഗുരുതരം

Spread the love

സ്വന്തം ലേഖകൻ

പട്‌ന : പട്‌നയിൽ ബോംബ് സ്‌ഫോടനം. ഏഴു പേർക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം. ഗാന്ധി മൈതാനു സമീപം സലിംപുർ അഹ്‌റയിലാണ് സംഭവം. പാചകവാതക സിലിണ്ടറിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിയതാണെന്ന് പൊലീസ് പറഞ്ഞു.

ഒരു വീടിനുള്ളിലായിരുന്നു സ്‌ഫോടനം. പരുക്കേറ്റവരെ പട്‌ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ അടുത്തുള്ള രണ്ടു വീടുകൾക്കും തകരാറുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group