video
play-sharp-fill

പശുവിനറിയില്ലല്ലോ ബോംബിന്റെ രാഷ്ട്രീയം: രാഷ്ട്രീയ പാർട്ടികൾ ബോംബ് വിതച്ച ഭൂമിയിൽ പുല്ല് മേയാനിറങ്ങിയ പശുവിന് കാല് നഷ്ടമായി

പശുവിനറിയില്ലല്ലോ ബോംബിന്റെ രാഷ്ട്രീയം: രാഷ്ട്രീയ പാർട്ടികൾ ബോംബ് വിതച്ച ഭൂമിയിൽ പുല്ല് മേയാനിറങ്ങിയ പശുവിന് കാല് നഷ്ടമായി

Spread the love

ക്രൈം ഡെസ്ക്

കണ്ണൂർ: രാഷ്ട്രീയ പാർട്ടികൾ ബോംബ് വിതച്ച കണ്ണൂരിലെ പുരയിടത്തിൽ പുല്ല് മേയാനിറങ്ങിയ പശുവിന് സ്വന്തം കാല് നഷ്ടമായി. പുരയിടത്തിൽ ബോംബ് കുഴിച്ചിട്ടത് അറിയാതെ സ്റ്റീൽ ബോംബിന് മുകളിൽ ചവിട്ടിയതോടെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നു. പ്രാണവേദനയാൽ പിടഞ്ഞ പശുവിന്റെ നിലവിളി നാട്ടുകാർക്ക് കണ്ണീർ കാഴ്ചയായി.

കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിറ്റാരിപ്പറമ്പിലാണ് ബോംബ് സ്ഫോടനത്തിൽ പശുക്കുട്ടിയുടെ കാലറ്റത്. മാനന്തേരി പാലാപറമ്പിൽ രാഷ്ട്രീയ പാർട്ടികൾ സ്ഥിരം ബോംബ് സ്ഫോടനം നടത്തി പരീക്ഷണം നടത്തുന്ന സ്ഥലത്താണ് സംഭവം. ആയിഷ ഹോസിയറി ഫാക്ടറിയ്ക്ക് പിന്നിലെ കശുമാവ് തോട്ടത്തിൽ മേയുകയായിരുന്ന പശുക്കിടാവ് സ്റ്രീൽ ബോംബിന്റെ മുകളിൽ ചവിട്ടുകയായിരുന്നു.
തുടർന്നുള്ള സ്ഫോടനത്തിലാണ് അപകടം. ശബ്ദം കേട്ടെത്തിയ വാച്ച്മാൻ കെ.പി ചാത്തുക്കുട്ടിയാണ് സംഭവം കണ്ണവം പൊലീസിനെ അറിയിച്ചത്. എസ്.ഐ ഷറഫുദ്ദീനും സംഘവും സ്ഥലത്തെത്തിയിരുന്നു. പൊലീസ് കേസെടുത്തിട്ടുണ്ട്. വർഷങ്ങളായി ഇരു വിഭാഗവും ഈ സ്ഥലം കേന്ദ്രീകരിച്ച് ബോംബ് നിർമ്മാണവും ആയുധ പരിശീലനവും നടത്താറുണ്ടെങ്കിലും പൊലീസ് നടപടി സ്വീകരിക്കാറില്ലെന്ന് ആക്ഷേപമുണ്ട്. നേരത്തെയും ഇതേ പറമ്പിൽ ബോംബ് സ്ഫോടനം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതുവരെയും സംഭവത്തിൽ ഒരു പ്രതിയെ പിടികൂടാൻ പോലും സാധിച്ചിട്ടില്ല. ഇത് കടുത്ത വിമർശനമാണ് സാധാരണക്കാരിൽ നിന്നും നേരിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group