video
play-sharp-fill

നാദാപുരത്ത് വീടിന്റെ ടെറസിൽ നിന്നും സ്റ്റീൽ ബോംബ് കണ്ടെത്തി: വീടിന്റെ പെയിന്റിങ് ജോലികൾക്കെത്തിയ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്

നാദാപുരത്ത് വീടിന്റെ ടെറസിൽ നിന്നും സ്റ്റീൽ ബോംബ് കണ്ടെത്തി: വീടിന്റെ പെയിന്റിങ് ജോലികൾക്കെത്തിയ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: നാദാപുരത്ത് വീടിന്റെ ടെറസിൽ നിന്നും സ്റ്റീൽ ബോംബ് കണ്ടെത്തി. എളങ്ങോട്ടുമ്മൽ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള പുറമേരി പഞ്ചായത്തിലെ അരൂർ നമ്മേൽ പീടികയിൽ വീടിന്റെ ടെറസിൽ നിന്നാണ് ബോംബ് കണ്ടെത്തിയത്.

വീടിന്റെ പെയിന്റിങ് ജോലികൾക്കെത്തിയ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്. ഉടനെ ഇവർ വിവരം നാദാപുരം പൊലീസിൽ അറിയിച്ചു. ബോംബ് സ്‌ക്വാഡ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഉഗ്ര സ്ഫോടന ശേഷിയുള്ള ബോംബാണ് പിടിച്ചെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. ഉടൻ തന്നെ ബോംബ് ചേലക്കാട് ക്വാറിയിലെത്തിച്ച് നിർവീര്യമാക്കി. സമഗ്ര അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group