video
play-sharp-fill

ജയ്പുരിൽ 80 പേർ കൊല്ലപ്പെട്ട ബോംബ് സ്ഫോടനം :  കുറ്റക്കാരെന്നു കണ്ടെത്തിയ നാലു പ്രതികൾക്കു കോടതി വധശിക്ഷ വിധിച്ചു

ജയ്പുരിൽ 80 പേർ കൊല്ലപ്പെട്ട ബോംബ് സ്ഫോടനം : കുറ്റക്കാരെന്നു കണ്ടെത്തിയ നാലു പ്രതികൾക്കു കോടതി വധശിക്ഷ വിധിച്ചു

Spread the love

 

സ്വന്തം ലേഖകൻ

ജയ്പൂർ: ജയ്പൂരിൽ നടന്ന ബോംബ് സ്ഫോടനത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ നാലു പ്രതികൾക്കു കോടതി വധശിക്ഷ വിധിച്ചു
സവർ അസ്മി, മുഹമ്മദ് സയിഫ്, സയ്ഫുർ റഹ്മാൻ, സൽമാൻ എന്നിവർക്കാണു കോടതി വധശിക്ഷ വിധിച്ചത്.

പ്രതികൾ കുറ്റക്കാരാണെന്നു കോടതി ബുധനാഴ്ച വിധിച്ചിരുന്നു. ഒരാളെ കുറ്റവിമുക്തനാക്കുകയും ചെയ്തു. പത്തുവർഷം മുൻപ് നടന്ന സ്ഫോടനങ്ങളിൽ 80 പേർ കൊല്ലപ്പെടുകയും 170 ഓളം പേർക്ക് പരുക്കേറ്റിരുന്നു. ഭീകര പ്രവർത്തന സംഘടനായ ഇന്ത്യൻ മുജാഹിദ്ദീന്റെ സഹസ്ഥാപകൻ യാസിൻ ഭട്കലാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ. മൂന്നു പ്രതികൾ തിഹാർ ജയിലിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റു രണ്ടുപേർ ബട്ല ഹൗസിൽ വച്ച് ഡൽഹി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് കരുതുന്നു. ഷഹബാസ് ഹുസൈനെയാണു വെറുതേവിട്ടത്. 2008 മേയ് 13നാണ് ജയ്പുരിൽ സ്ഫോടന പരമ്ബര അരങ്ങേറിയത്. ജയ്പുരിലും വിദോനസഞ്ചാര കേന്ദ്രങ്ങളിലുമായി ഒൻപത് ബോംബ് ആക്രമണങ്ങൾ അരങ്ങേറി.