video
play-sharp-fill
ഞാനിപ്പോഴും ‘വല്യ സൈസ് ഉള്ള കുട്ടി’ തന്നെയാണ്; മെലിഞ്ഞിരിക്കുന്നതും ഒതുങ്ങിയ ഇടുപ്പുമല്ല നിങ്ങള്‍ക്ക് മൂല്യം നല്‍കുന്നത്; ഏറ്റവും മോശമായ വൈകാരികമായ അധിക്ഷേപമാണത്; സയനോരയ്ക്ക് പിന്നാലെ ബോഡി ഷെയിമിങ്ങിനെതിരെ ജ്യോത്സനയും

ഞാനിപ്പോഴും ‘വല്യ സൈസ് ഉള്ള കുട്ടി’ തന്നെയാണ്; മെലിഞ്ഞിരിക്കുന്നതും ഒതുങ്ങിയ ഇടുപ്പുമല്ല നിങ്ങള്‍ക്ക് മൂല്യം നല്‍കുന്നത്; ഏറ്റവും മോശമായ വൈകാരികമായ അധിക്ഷേപമാണത്; സയനോരയ്ക്ക് പിന്നാലെ ബോഡി ഷെയിമിങ്ങിനെതിരെ ജ്യോത്സനയും

സ്വന്തം ലേഖകന്‍

കൊച്ചി: ബോഡി ഷെയിമിങ്ങിനെതിരെ സെലിബ്രിറ്റികള്‍ മുന്‍പോട്ട് വരുന്ന കാലമാണിത്. ഇപ്പോളിതാ താനും ബോഡി ഷെയ്മിങ്ങിന് ഇരയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗായിക ജോ്യാത്സന. ശരീര ഭാരം കൂടിയിരുന്നപ്പോഴും അതിന് ശേഷവുമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ജ്യോത്സന ബോഡി ഷെയ്മിങ്ങിന് ഇരയായതിനെ കുറിച്ച് പറഞ്ഞത്. ഇതിന് മുന്‍പ് ഗായിക സയനോരയും ബോഡിഷെയിമിങ്ങിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.

ജ്യോത്സനയുടെ കുറിപ്പ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഈ ചിത്രം ഇവിടെ ഇവിടെ പങ്കുവയ്ക്കാന്‍ തോന്നി. വണ്ണം വയ്ക്കുന്നതോ അമിതഭാരമോ ഭയാനകരമായ കാര്യമാണെന്ന് ചൂണ്ടികാണിക്കാനല്ല ഈ പോസ്റ്റ്. മെലിഞ്ഞിരിക്കുന്നതും ഒതുങ്ങിയ ഇടുപ്പുമാണ് നിങ്ങള്‍ക്ക് മൂല്യം നല്‍കുന്നതെന്നും എടുത്തുകാണിക്കാനല്ല. ജീവിതത്തില്‍ വളരെക്കാലം ഞാനും ബോഡി ഷേമിംഗിന്റെ ഇരയായിരുന്നു. ഏറ്റവും മോശമായ വൈകാരികമായ അധിക്ഷേപങ്ങളില്‍ ഒന്നാണത്.

ഇവിടെ നിങ്ങള്‍ കാണുന്നതെന്തും എന്നെത്തന്നെ നിയന്ത്രിക്കാനുള്ള എന്റെ തീരുമാനത്തിന്റെ ഫലമാണെന്ന് ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ് ഈ കുറിപ്പ്. ശാരീരികമായും വൈകാരികമായും ആത്മീയമായും..അതിന്റെ ഫലമായി ഞാനെന്റെ ജീവിതശൈലി മാറ്റി, സ്വയം സഹതാപം തോന്നുന്നത് അവസാനിപ്പിച്ച് എന്നെ തന്നെ സ്നേഹിക്കാന്‍ തീരുമാനിച്ചു. എന്താണ് എനിക്ക് ഫലമുണ്ടാക്കുക എന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചു.

ഈ യാത്രയില്‍, ഞാനെടുത്തു പറയേണ്ട രണ്ടു പേരുകളുണ്ട്. ഒന്ന്, എന്റെ യോഗ ഗുരു, താര സുദര്‍ശനന്‍, വ്യായാമം ചെയ്യാന്‍ ഏറ്റവും മികച്ച സമയം പുലര്‍ച്ചെ 5 മണിയാണെന്ന് എന്നെ പഠിപ്പിച്ച വ്യക്തി. അതുപോലെ മിസ്റ്റര്‍ മനീഷ്, എന്റെ പോഷകാഹാര വിദഗ്ധന്‍. പോഷകസമൃദ്ധമായ, ശരിയായ ഭക്ഷണത്തിന് അത്ഭുതങ്ങള്‍ കാണിക്കാനാവുമെന്ന് അദ്ദേഹമെന്നെ പഠിപ്പിച്ചു. നന്ദി.

ഞാനിപ്പോഴും മാറ്റത്തിന്റെ പാതയിലാണ്. നിലവിലെ സൗന്ദര്യമാനദണ്ഡങ്ങള്‍ വച്ചുനോക്കുമ്‌ബോള്‍, ഞാനിപ്പോഴും ‘വല്യ സൈസ് ഉള്ള കുട്ടി’ തന്നെയാണ്. അമിതമായ തീറ്റിയും കുടിയും എന്നെ ഇപ്പോഴും ആക്രമിക്കാറുണ്ട്. ഇപ്പോഴും കൊഴുപ്പ് അടിഞ്ഞ വയറും തടിച്ച കൈകളുമൊക്കെ എനിക്കുണ്ട്, ഞാനതിനെ ഉള്‍കൊള്ളുന്നു. ഇതൊരു മന്ദഗതിയിലുള്ള പ്രക്രിയയാണ്. മുന്നോട്ട് പോകുന്തോറും ഞാന്‍ പഠിക്കുകയാണ്.

എന്നോടും എന്നെ പോലെയുള്ളവരോടും ഞാന്‍ പറയാന്‍ ആ?ഗ്രഹിക്കുന്നത് ഒന്ന് മാത്രമാണ് ആരോഗ്യത്തോടെയിരിക്കുക എന്നത്. നിങ്ങളുടെ ശരീരം മാത്രമല്ല, ഏറ്റവും പ്രധാനമായി മനസും ആരോ?ഗ്യത്തോടെ ഇരിക്കണം. വ്യായാമം, ഭക്ഷണം, ചുറ്റുമുള്ള ആളുകള്‍, നിങ്ങളുടെ ചിന്തകള്‍ എല്ലാം ആരോഗ്യകരമാവട്ടെ. നിങ്ങള്‍ സമാനതകളില്ലാത്ത വ്യക്തിയാണ്. നിങ്ങള്‍ സ്നേഹിക്കപ്പെടുന്നുണ്ട്. അങ്ങനെയല്ല എന്നു വരുത്തിതീര്‍ക്കാന്‍ മറ്റാരെയും അനുവദിക്കരുത്.’