play-sharp-fill
പ്രകൃതി അനുഗ്രഹിച്ചു തന്നിട്ടുള്ള സെക്‌സ് പാപമായിട്ട് കാണേണ്ടതല്ല. പാപമായിട്ടു കാണുന്നതു തെറ്റാണ് ; സ്‌നേഹം, പ്രേമം, സെക്‌സ് അതെല്ലാം പവിത്രമാണ്. പ്രകൃതി അനുവദിച്ചിട്ടുള്ള കാര്യങ്ങളെല്ലാം അതുപോലെ ചെയ്യുക. ജീവിതം ആസ്വാദ്യകരമാക്കുക : ബോച്ചെ

പ്രകൃതി അനുഗ്രഹിച്ചു തന്നിട്ടുള്ള സെക്‌സ് പാപമായിട്ട് കാണേണ്ടതല്ല. പാപമായിട്ടു കാണുന്നതു തെറ്റാണ് ; സ്‌നേഹം, പ്രേമം, സെക്‌സ് അതെല്ലാം പവിത്രമാണ്. പ്രകൃതി അനുവദിച്ചിട്ടുള്ള കാര്യങ്ങളെല്ലാം അതുപോലെ ചെയ്യുക. ജീവിതം ആസ്വാദ്യകരമാക്കുക : ബോച്ചെ

സ്വന്തം ലേഖകൻ

യുവത്വം, പ്രണയം, സെക്‌സ് എന്നിവയെക്കുറിച്ച്‌ ബോബി ചെമ്മണ്ണൂർ എന്ന ബോച്ചെ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

‘ആരോഗ്യമുണ്ടെങ്കില്‍ സൗന്ദര്യമുണ്ട്. കൃത്യമായ വ്യായാമങ്ങള്‍ ഉണ്ട്. ഓട്ടമാണ് പ്രധാന ഐറ്റം. യോഗ ഇടയ്‌ക്കൊക്കെ ചെയ്യും. എൻറെ സ്‌പെഷ്യല്‍ റെസിപ്പി ജ്യൂസ് കുടിക്കും. ഒരു മഗില്‍ വെള്ളമെടുക്കുക. അതില്‍ മഞ്ഞള്‍, കാന്താരിമുളക്, നെല്ലിക്ക, പപ്പായയുടെ ഇല, പപ്പായയുടെ കുരു, തണ്ണിമത്തൻറെ കുരു ഇതെല്ലാം ചേർത്തതാണ് എൻറെ നാചുറല്‍ ഡ്രിങ്ക്. ഇത് ആരോഗ്യത്തിന് അത്യുത്തമമാണ്. എട്ടു മണിക്കൂർ ഉറങ്ങണം. നന്നായി വെള്ളം കുടിക്കണം. നല്ലതുപോലെ വിയർക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവത്വത്തിനു പ്രത്യേക രഹസ്യങ്ങളില്ല. ആരോഗ്യമുള്ള ശരീരവും മനസും ഒരുമിച്ചു ചേരുമ്പോഴാണ് യുവത്വം നിലനില്‍ക്കുക. സത്യസന്ധമായി പ്രവർത്തിക്കുക. നന്മ നിറഞ്ഞതായിരിക്കണം കർമങ്ങള്‍. നമ്മുടെ പ്രവൃത്തിയില്‍ മറ്റൊരാളുടെ മുഖത്തു വിരിയുന്ന സന്തോഷം നമ്മളിലും പ്രതിഫലിക്കും. അതു നമ്മളില്‍ പോസിറ്റിവ് എനർജി ഉണ്ടാക്കും.

പ്രകൃതി അനുഗ്രഹിച്ചു തന്നിട്ടുള്ള സെക്‌സ് പാപമായിട്ട് കാണേണ്ടതല്ല. പാപമായിട്ടു കാണുന്നതു തെറ്റാണ്. കണ്ണിനു കണ്ണു തന്നു. മൂക്കിനു മൂക്കു തന്നു. കൈകാലുകള്‍ തന്നു. ഓരോ അവയവത്തിനും ഉദ്ദേശശുദ്ധികളുണ്ട്. സ്‌നേഹം, പ്രേമം, സെക്‌സ് അതെല്ലാം പവിത്രമാണ്. പ്രകൃതി അനുവദിച്ചിട്ടുള്ള കാര്യങ്ങളെല്ലാം അതുപോലെ ചെയ്യുക. ജീവിതം ആസ്വാദ്യകരമാക്കുക- ബോച്ചെ പറഞ്ഞു.