play-sharp-fill
പൊന്നിൽ മൂടാതെ ബോബി ചെമ്മണ്ണൂരിന്‍റെ മകളുടെ വിവാഹം; വിവാഹം ലളിതമായി നടത്തിയതിന് ബോബിക്ക് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ; ചിത്രങ്ങൾ കാണാം

പൊന്നിൽ മൂടാതെ ബോബി ചെമ്മണ്ണൂരിന്‍റെ മകളുടെ വിവാഹം; വിവാഹം ലളിതമായി നടത്തിയതിന് ബോബിക്ക് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ; ചിത്രങ്ങൾ കാണാം

സ്വന്തം ലേഖകൻ

കൊച്ചി : ചെമ്മണ്ണൂർ സ്വര്‍ണാഭരണ ശൃംഖലയുടെ ഉടമയും സാമൂഹിക പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂര്‍ മകളുടെ വിവാഹത്തിന് ഒരു തരി സ്വര്‍ണം പോലും ഉപയോഗിക്കാതെ നാടിന് മാതൃകയായി.


മകള്‍ അന്ന ബോബിയുടെ വിവാഹത്തിനാണ് സ്വര്‍ണം ഉപയോഗിക്കാതെ ലളിതമായി ബോബി ചെമ്മണ്ണൂര്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ബോബി ചെമ്മണ്ണൂരിന്‍റെയും സ്മിതയുടെയും ഏക മകളാണ് അന്ന ബോബി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ള നെക്ലേസും കമ്മലും മോതിരവും മാത്രമാണ് അന്ന വിവാഹത്തിന് അണിഞ്ഞിരുന്നത്. വെളുത്ത വിവാഹ ഗൗണാണ് അന്ന വിവാഹചടങ്ങില്‍ ധരിച്ചത്. മകളുടെ വിവാഹം ലളിതമായി നടത്തിയതിനെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദിച്ചത്.

രണ്ടാഴ്ച്ച മുമ്പായിരുന്നു മകളുടെ വിവാഹം. എന്നാൽ വിവാഹ ഫോട്ടോകള്‍ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തുവന്നത്.

ചലച്ചിത്ര നടനും സംവിധായകനുമായ സാം സിബിന്‍ ആണ് വരന്‍.