video
play-sharp-fill

നടുക്കായലിൽ യാത്രാ ബോട്ട് കുടുങ്ങിയതിന്റെ കാരണം വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് മാലിന്യം: പ്രാെപ്പല്ലറിൽ പാസ്റ്റിക് അടക്കുള്ള മാലിന്യം കുടുങ്ങി എൻജിൻ നിലയ്ക്കുകയായിരുന്നു.

നടുക്കായലിൽ യാത്രാ ബോട്ട് കുടുങ്ങിയതിന്റെ കാരണം വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് മാലിന്യം: പ്രാെപ്പല്ലറിൽ പാസ്റ്റിക് അടക്കുള്ള മാലിന്യം കുടുങ്ങി എൻജിൻ നിലയ്ക്കുകയായിരുന്നു.

Spread the love

 

കുമരകം :കുമരകത്ത് നിന്നും മുഹമ്മയിലേക്ക് രാവില എട്ടിന് പോയ ജലഗതാഗത വകുപ്പിന്റെ ബോട്ട് നടുക്കായലിൽ തകരാറിലായത് ബോട്ടിൻ്റെ പ്രൊപ്പല്ലറിൽ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ചവറുകൾ ചുറ്റിയതാണ് കാരണം.

പ്രൊപ്പല്ലർ നിശ്ചലമാകുകയും, ഗിയർബോക്സ് തകരാറിലാകുകയും ചെയ്തതാേടെയാണ് യാത്രക്കാർ നടുക്കായലിൽ കുടുങ്ങിയത്. ഏറെ നേരം ശ്രമിച്ചെങ്കിലും ഒരു തരത്തിലും എൻജിൻ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല.

തുടർന്ന് മുഹമ്മ സ്റ്റേഷനിൽ വിവരം അറിയിച്ചു. മുഹമ്മയിൽ നിന്നും മറ്റാെരു ബാേട്ട് എത്തിച്ച് യാത്രക്കാരെ ലക്ഷ്യസ്ഥാാനമായ മുഹമ്മയിൽ എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തകരാറിലായ എസ് 52 ബാേട്ട് അറ്റകുറ്റപണികൾക്കായി ആലപ്പുഴ യാർഡിലേക്ക് കാെണ്ടു പാേയി.
ഇരുപതിലേറെ യാത്രക്കാരും എട്ട് ഇരുചക്ര വാഹനങ്ങളും ബോട്ടിലുണ്ടായിരുന്നു.

കായലിലെ മാലിന്യം പലപ്പോഴും യാത്രാബോട്ടുകൾക്കും ഹൗസ് ബോട്ടുകൾക്കും ഭീഷണിയാകാറുണ്ട്.