play-sharp-fill
ബോട്ടും വള്ളവും കൂട്ടിയിടിച്ച് വിദ്യാർഥിനി  മരിച്ചതിനെ തുടർന്ന് നിര്ത്തിവച്ച  ചീപ്പുങ്കൽ – മണിയാപറമ്പ് ബോട്ട് സർവീസ് പുനരാരംഭിച്ചു

ബോട്ടും വള്ളവും കൂട്ടിയിടിച്ച് വിദ്യാർഥിനി മരിച്ചതിനെ തുടർന്ന് നിര്ത്തിവച്ച ചീപ്പുങ്കൽ – മണിയാപറമ്പ് ബോട്ട് സർവീസ് പുനരാരംഭിച്ചു

 

സ്വന്തം ലേഖകൻ
കോട്ടയം: അയ്മനം കരീമഠത്ത്  നിർത്തി വച്ച ബോട്ട് സർവീസ് പുനരാരംഭിച്ചു.

കരീമഠo, മണിയാപറമ്പ് പ്രദേശവാസികൾക്ക് ഏറെ യാത്രാ ക്ലേശത്തിനു കാരണമായി നിർത്തിവെച്ചിരുന്ന ജലഗതാഗത വകുപ്പിന്റെചീപ്പുങ്കൽ – മണിയാപറമ്പ് ബോട്ട് സർവീസ് ആണ്
ബുധനാഴ്ച പുനരാരംഭിച്ചത്. വള്ളവും ബോട്ടുമായി കൂട്ടിമുട്ടിയുണ്ടായ അപകടത്തെ തുടർന്ന് അനശ്വര എന്ന സ്കൂൾ വിദ്യാർത്ഥിനിയാണ് ഇവിടെ മുങ്ങി മരിച്ചത്.


തുടർന്നാണ് എസ് 49-ാം നമ്പർ ചീപ്പുങ്കൽ – മണിയാപറമ്പ് ബോട്ട് സർവീസ് നിർത്തിയത്. ബോട്ടിന്റെ അറ്റകുറ്റ പണികളും പെയിന്റിംഗും നടത്തിയെങ്കിലും, ബോട്ട് സർവീസ് നടത്തുന്ന റൂട്ടിന്റെ അനുമതി തുറമുഖ വകുപ്പിൽ നിന്നും ലഭിക്കാൻ വൈകിയതാണ് സർവീസ് പുനരാരംഭിക്കാൻ തടസ്സമായിരുന്നത്. നേരത്തേ അതിരമ്പുഴ വരെയുണ്ടായിരുന്ന സർവീസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇപ്പോൾ മന്നിയാ പറമ്പ് വരെയാക്കി ചുരുക്കി.
അതിരമ്പുഴ വരെയുള്ള സർവീസ് നിർത്തിയശേഷം മാന്നാനം വരെയാക്കി. പിന്നീട് കുട്ടോമ്പുറം വരെ പോകുമായിരുന്നു. ഇപ്പോഴതും നിർത്തിയാണ് മണിയാപറമ്പ് വരെയാക്കിയത്.പെണ്ണാർ

 

തോടിന്റെ ആഴക്കുറവും യാത്രക്കാർ കുറഞ്ഞതുമാണ് ഗതാഗതം ചുരുക്കാൻ കാരണം.
പണ്ട് ആർപ്പൂക്കര , അയ്മനം പഞ്ചായത്തുകളുടെ പടിഞ്ഞാറൻ പ്രദേശത്ത് റോഡ് സൗകര്യം കുറവായിരുന്നു. അന്ന് ബോട്ടും വള്ളവുമായിരുന്നു ഏക ആശ്രയം. ഇപ്പോൾ . പലസ്ഥലത്തും റോഡ് നിർമിച്ചതോടെയാണ് ബോട്ടിൽ യാത്രക്കാർ കുറഞ്ഞത്.