video
play-sharp-fill
കാലുകളിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കും;  നീര്‍വീക്കം ഒഴിവാക്കാം; ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാൽ മതി….!

കാലുകളിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കും; നീര്‍വീക്കം ഒഴിവാക്കാം; ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാൽ മതി….!

സ്വന്തം ലേഖിക

കോട്ടയം: വെരിക്കോസ് ഞരമ്പുകള്‍ കാരണമുള്ള അസ്വാസ്ഥ്യങ്ങള്‍ ഒഴിവാക്കാന്‍ മികച്ച വ്യായാമമാണ് നടത്തം.

കാലുകളിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ ഇത് വളരെ സഹായിക്കും.
കുറഞ്ഞ അളവില്‍ ഉപ്പു ചേര്‍ത്തുള്ള ആഹാരം ശീലമാക്കിയാല്‍ കാലുകളിലെ നീര്‍വീക്കം ഒഴിവാക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പം ശരീരഭാരം കുറച്ച്‌ കാലുകളില്‍ ഉണ്ടാകുന്ന അമിതസമ്മര്‍ദ്ദം ഒഴിവാക്കാനും സാധിക്കും.

കാല്‍ ഞരമ്പുകളുടേയും, കണങ്കാലിലേയും മസിലുകള്‍ സുരക്ഷിതമാക്കാനായി ചെറിയ ഹീലുകളുള്ള പാദരക്ഷകള്‍ ധരിക്കുക. ഇത് വെരിക്കോസ് ഞരമ്പുകള്‍ ഉണ്ടാവാതിരിക്കാന്‍ സഹായകമാകും.

അരക്കെട്ട്, കീഴ്‌വയര്‍, കാലുകള്‍ എന്നീ ശരീരഭാഗങ്ങള്‍ക്കുമേല്‍ ഇറുകിയ വസ്ത്രം ധരിക്കാതിരിക്കുന്നതും നല്ലതാണ്. ഇടയ്‌ക്കിടെ മലര്‍ന്നു കിടന്ന് കാലുകള്‍ നെഞ്ചിനു മുകളില്‍ ഉയര്‍ത്തി ചെയ്യാവുന്ന വ്യായാമങ്ങള്‍ ശീലമാക്കുന്നതും നന്ന്.

ഏറെനേരം നില്‍ക്കുന്നതും ഇരിക്കുന്നതും ഒഴിവാക്കി, ഇടയ്‌ക്കിടെ നടക്കുന്നതിലൂടെ കാലുകളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാം.