
ഡൽഹി: ട്രക്കിംഗിനിടെയില്‍ നദിയില്‍ വീണ് പ്രശസ്ത ചൈനീസ് ട്രാവല്‍ ബ്ലോഗർക്കും ഭർത്താവിനും ദാരുണാന്ത്യം.
ചൈനീസ് സമൂഹ മാധ്യമത്തില്‍ ‘അഗു’ (Agu) എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന 35 കാരിയായ ചൈനീസ് ബ്ലോഗറും അവരുടെ 41 കാരനായ ജാപ്പനീസ് ഭർത്താവുമാണ് മരിച്ചത്.
സുഹൃത്തായ മറ്റൊരു യുവതിക്കൊപ്പം ഇരുവരും മധ്യ ജപ്പാനിലെ ഗിഫുവിലേക്ക് ട്രക്കിംഗിനായി എത്തിയതായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മല കയറുന്നതിനിടയില്‍ ആദ്യം അപകടത്തില്‍പ്പെട്ടത് ഭർത്താവായിരുന്നു. ഭർത്താവ് നദിയിലേക്ക് വീണതും 100 മീറ്ററോളം നീളമുള്ള കയർ, അഗു ഭർത്താവിന് എറിഞ്ഞ് കൊടുത്തു.
എന്നാല്‍ നദിയിലെ ജലനിരപ്പ് പെട്ടെന്ന് അസാധാരണമാം വിധം ഉയർന്നതിനെ തുടർന്ന് അദ്ദേഹത്തിന് കയറില്‍ പിടിക്കാൻ കഴിഞ്ഞില്ല.
തൊട്ട് പിന്നാലെ അഗൂവും നദിയിലേക്ക് ചാടുകയായിരുന്നു. ഭർത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇരുവരും ശക്തമായ കുത്തൊഴുക്കില്‍പ്പെട്ടു. പിന്നീട് മണിക്കൂറുകള്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.