video
play-sharp-fill
പാലക്കാട് 20 കുട്ടികളുമായി സഞ്ചരിച്ചിരുന്ന സ്കൂൾ ബസ് മറിഞ്ഞ് അപകടം

പാലക്കാട് 20 കുട്ടികളുമായി സഞ്ചരിച്ചിരുന്ന സ്കൂൾ ബസ് മറിഞ്ഞ് അപകടം

പാലക്കാട്: ആലത്തൂർ കാട്ടുശ്ശേരിയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. ചേരാമംഗലം കനാലിലേക്കാണ് എഎസ്എംഎം ഹയര്‍സെക്കണ്ടറി സ്കൂളിന്‍റെ ബസ് മറിഞ്ഞത്. ബസില്‍ 20 കുട്ടികള്‍ ഉണ്ടായിരുന്നു.

 

കുട്ടികള്‍ക്ക് നിസാര പരിക്ക് മാത്രമാണുള്ളത്. അപകടത്തിൽപ്പെട്ട ബസ് ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യാനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ ആലത്തൂർ താലൂക്ക് ആശുപത്രിയിലും ക്രസൻ്റ് ആശുപത്രിയിലും പപ്രവേശിപ്പിച്ചിരിക്കുകയാണ്.