video
play-sharp-fill

വിജയവഴിയിൽ മടങ്ങിയെത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്: ഹൈദരാബാദിനെ തകർത്ത് മഞ്ഞപ്പട; ഗോളടിച്ചു കൂട്ടി കൊച്ചിയിൽ തകർത്തടിച്ച് ബ്ലാസ്‌റ്റേഴ്‌സ്

വിജയവഴിയിൽ മടങ്ങിയെത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്: ഹൈദരാബാദിനെ തകർത്ത് മഞ്ഞപ്പട; ഗോളടിച്ചു കൂട്ടി കൊച്ചിയിൽ തകർത്തടിച്ച് ബ്ലാസ്‌റ്റേഴ്‌സ്

Spread the love

സ്‌പോട്‌സ് ഡെസ്‌ക്

കൊച്ചി: വിജയവഴിയിൽ മടങ്ങിയെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ഗോളടിച്ചു കൂട്ടി ഐഎസ്എല്ലിലെ അവസാന സ്ഥാനക്കരായ ഹെദരാബാദിനെ തല്ലിത്തകർത്തു. ആദ്യം ലീഡ് എടുത്ത ഹൈദരാബാദിനെ കൃത്യമായ പ്ലാനിലൂടെ ആക്രമിച്ച് തകർത്താണ് ബ്ലാസ്റ്റേഴ്‌സ് മുന്നേറിയത്. സീസണിൽ ഇതുവരെ കാണാത്ത ആക്രമണവുമായാണ് ഷെട്ടോരിയുടെ കുട്ടികൾ ഒൻപത് കളികൾക്ക് ശേഷം വമ്പൻ വിജയം നേടിയിരിക്കുന്നത്. ഒന്നിനെതിരെ അഞ്ചു ഗോളിനാണ് കൊച്ചിയിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. കേരള ക്യാപ്റ്റൻ ഓഗബച്ചേയാണ് മതസരത്തിലെ താരം.

സീസണിലെ ആദ്യ മത്സരത്തിൽ പരമ്പരാഗത വൈരികളായ കൊൽക്കത്തയെ തകർത്താണ് ബ്ലാസ്റ്റേഴസ് ആദ്യ മത്സരം ആരംഭിച്ചത്. എന്നാൽ, പിന്നീട് തുടർച്ചയായി തോൽവികളും സമനിലയുമായി ബ്ലാസ്‌റ്റേഴ്‌സ് ഏറ്റവും അവസാന സ്ഥാനത്തേയ്ക്കു പിൻതളളപ്പെട്ടു. പരമാവധി കളത്തിലെ കഴിവ് പുറത്തെടുത്തിട്ടും ബ്ലാസ്റ്റേഴ്‌സിനു വിജയം സ്വന്തമാക്കാൻ മാത്രം സാധിച്ചില്ല. ചെന്നേയ്‌ക്കെതിരെ അടക്കം പിന്നിൽ നിന്നും പൊരുതിക്കയറിയ ശേഷം സമനില പിടിച്ചെങ്കിലും കേരളത്തിനു വിജയം മാത്രം അകന്നു നിൽക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ മത്സരത്തിനു ശേഷം കാത്തിരുന്ന വിജയം കേരള ബ്ലാസറ്റേഴ്‌സിനു പ്രതീക്ഷിച്ചാണ് കാൽലക്ഷത്തിനു മുകളിൽ വരുന്ന കാണികൾ കൊച്ചി ജവഹർ ലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽ എത്തിയത്. പക്ഷേ, ആദ്യം കാണികൾക്ക് വൻ നിരാശ നൽകിയാണ് ബ്ലാസ്റ്റേഴസ് ആരംഭിച്ചത്. പതിനാലാം മിനിറ്റിൽ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ച് ഹൈദരാബാദ് ഗോൾ ബ്ലാസ്‌റ്റേഴ്‌സിന്റെ വലയിൽ എത്തിച്ചു.

ഉറങ്ങുകയായിരുന്ന മൂർഖനെ ഈ ഗോളിലൂടെ ഉണർത്തുകയയായിരുന്നു ഹൈദരാബാദ് ചെയ്തത്. പിന്നീട് ഹൈദരാബാദിന്റെ വീക്ക് പോയിന്റായ ഇടത് വലത് വിങ്ങിലൂടെ ആക്രമിച്ച് കയറുകയായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ്. കൃത്യമായ ഹൈദരാബാദിന്റെ വീക്ക് പോയിന്റുകൾ മനസിലാക്കിയതിന്റെ ഫലവും ഉടൻ തന്നെ എത്തി. 33 ആം മിനിറ്റിൽ ഓഗ്ബച്ചേയുടെ മിന്നൽ ആക്രമണം ഫലം കണ്ടു. മധ്യനിരയിൽ നിന്നും നീട്ടി നൽകിയ പന്ത് , മുന്നോട്ടു കയറിയെത്തി തടയാൻ ശ്രമിച്ച ഹൈദരാബാദ ഗോളി ലക്ഷമികാന്ത് കട്ടിമണിയെ കബളിപ്പിച്ച് ഓഗ്ബ്‌ച്ചേയുടെ ത്ട്ട് ഗോളിൽ. രണ്ടാമത്തെ ഗോളിനുള്ള അവസരം ആറു മിനിറ്റിന് ശേഷം ഡോറാബ്രാവിനായിരുന്നു. കോർണറിൽ നിന്നും തട്ടിക്കളിച്ചെത്തിയ പന്ത് , കൃത്യമായി ഉയർന്ന് ബോക്‌സിനു ചുവട്ടിലെത്തി. ഇവിടെ കാത്തു നിന്ന ്‌ഡ്രോബ്രാവോയുടെ വലതുകാലിൽ തന്നെ പന്ത് കൃത്യമായി തറച്ചു. ബോക്‌സിന്റെ മുകളിലെ ബാറിലിടിച്ച് പന്ത് കൃത്യമായി വലയ്ക്കുള്ളിൽ കുത്തി.

45 ആം മിനിറ്റിൽ മെസി ബൗളിയുടെ അവസരമായിരുന്നു ഇടതുവശത്തു നിന്നും ഹൈദരാബാദിന്റെ പ്രതിരോധകകാരെ കബളിപ്പിച്ച് നീട്ടി നൽകിയ പന്ത് കൃത്യമായി മെസി ബൗളി വലയിൽ എത്തിച്ചു. പിന്നീട് , ഇന്ത്യൻ താരം സത്യാൻസിങ്ങിന്റെ നിർണ്ണായകമായ അവസരമായിരുന്നു. മധ്യനിരയിൽ നിന്നും പന്തുമായി കുതിച്ചെത്തിയ സത്യാൻസിങ് ഗോൾ ലക്ഷ്യമാക്കി ഒരു ഷോട്ട്. കട്ടിമണി ഒരു കൈ കൊണ്ടു പന്ത് കുത്തിയകറ്റാൻ ശ്രമിച്ചെങ്കിലും, ഇടത് കയ്യിൽ കുത്തിയ പന്ത് നേരെ വലയ്ക്കുള്ളിൽ. ഗോൾ..!

മെസി ബൗളിയും ഓഗ്ബ്‌ച്ചേയും ചേർന്ന് നടത്തിയ നിർണ്ണായക നീക്കമാണ് 75 ആം മിനിറ്റിൽ കേരളത്തിന് നിർണ്ണായക ലീഡ് നൽകിയത്. മെസി ബൗളി ബോക്‌സിനുള്ളിൽ വീണു കിടന്ന് ഇടംകാൽ കൊണ്ട് ഉയർത്തി വിട്ട പന്ത് കൃത്യമായി വലയ്ക്കുളളിൽ എ്ത്തിച്ച് ബ്ലാസ്റ്റേഴ്‌സ് കളി കൊച്ചിക്ക് അനുകൂലമാക്കി. എന്നാൽ, പിന്നീട് പറന്നു കളിക്കാനുള്ള ഊർജം നഷ്ടമായ ഹൈദരാബാദ് എങ്ങിനെയെങ്കിലും കളി തീർത്താൽ മതിയെന്ന് അവസ്ഥയിലായിരുന്നു.

ഹൈദരബാബാദിനെതിരായ മിന്നും ജയത്തോടെ 11 കളികളിൽ നിന്നും 11 പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തേയ്ക്ക് ഉയർന്നു. 21 പോയിന്റുള്ള കൊൽക്കത്തയാണ് ഒന്നാം സ്ഥാനത്ത്. ഇനിയളള എല്ലാ മത്സരങ്ങളിലും വിജയിക്കുകയും, മറ്റു ടീമുകളുടെ വിജയസാധ്യതയും കൂടി പരിഗണിച്ചാവും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നോട്ടുള്ള പ്രയാണം തീരുമാനിക്കാനാവുക.