video
play-sharp-fill
ഡ്യൂറാൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സ് ക്വാർട്ടറിൽ

ഡ്യൂറാൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സ് ക്വാർട്ടറിൽ

ഡ്യൂറാൻഡ് കപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടറിൽ പ്രവേശിച്ചു ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്‍റിന്‍റെ 131-ാം പതിപ്പിൽ ആർമി ഗ്രീൻ ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ബ്ലാസ്റ്റേഴ്സ് അവസാന എട്ടിലേക്ക് മുന്നേറി.

ഗുവാഹത്തിയിൽ നടന്ന മത്സരത്തിന്‍റെ ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് ജയം ഉറപ്പാക്കിയത്. 25-ാം മിനിറ്റിൽ മുഹമ്മദ് ഐമാൻ ആണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയത്. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അരിത്ര ദാസിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡുയർത്തി.

ഇത്തവണ റിസർവ് ടീമിനൊപ്പമാണ് ബ്ലാസ്റ്റേഴ്സ് ഡ്യൂറാൻഡ് കപ്പിൽ ഇറങ്ങിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ സുദേവ ഡൽഹിയോട് സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ ഒഡീഷയോട് പരാജയപ്പെട്ടു. മൂന്നാം മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ആർമി ടീമിനെയും തോൽപ്പിച്ച് നോക്കൗട്ടിലേക്ക് മുന്നേറുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group