play-sharp-fill
ഓണ്‍ലൈന്‍ ബ്ലേഡ് മാഫിയ കേരളത്തിലും സജീവം; കോട്ടയത്തും തൃശൂരുമടക്കം നിരവധി കേസുകള്‍; ഭീഷണിയെത്തുടര്‍ന്ന് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു; എസ് ബി ഐ അടക്കമുള്ള പ്രമുഖ ബാങ്കുകളുമായി സഹകരിച്ചാണ് വായ്പ നല്‍കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് അരങ്ങേറുന്നത് കൊടുംചതി; അറിയാതെ പോകരുത് ഈ പുതിയ തട്ടിപ്പ്

ഓണ്‍ലൈന്‍ ബ്ലേഡ് മാഫിയ കേരളത്തിലും സജീവം; കോട്ടയത്തും തൃശൂരുമടക്കം നിരവധി കേസുകള്‍; ഭീഷണിയെത്തുടര്‍ന്ന് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു; എസ് ബി ഐ അടക്കമുള്ള പ്രമുഖ ബാങ്കുകളുമായി സഹകരിച്ചാണ് വായ്പ നല്‍കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് അരങ്ങേറുന്നത് കൊടുംചതി; അറിയാതെ പോകരുത് ഈ പുതിയ തട്ടിപ്പ്

സ്വന്തം ലേഖകന്‍

കോട്ടയം: കോവിഡ് കാലത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന പുതിയ തട്ടിപ്പാണ് ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ വഴിയുള്ള വായ്പ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ തട്ടിപ്പിനിരയാവുന്നത് നിരവധി ആളുകളാണ്. ഫെയ്സ് ബുക്ക് വഴിയാണ് കൂടുതലും തട്ടിപ്പ്, ഫെയ്സ് ബുക്ക് ഓപ്പൺ ചെയ്താൽ ഇത്തരം ആപ്ളിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാനുള്ള ബ്ലേഡ് കമ്പനിയുടെ പരസ്യം കാണാം. ക്ലിക്ക് ചെയ്യുന്നതോടെ ലോൺ ആപ്ളിക്കേഷൻ ഫോം ലഭിക്കും ,ഇത് പൂരിപ്പിച്ചാലുടൻ പണം ലഭിക്കും എന്ന് പറഞ്ഞ് സർവീസ് ചാർജ് ഈടാക്കും .തുടർന്ന് 5000 രൂപ ലോൺ നല്കിയാൽ പത്ത് ദിവസത്തിനകം 10000 രൂപ തിരിച്ചടയ്ക്കണം .തിരിച്ചടവ് മുടങ്ങിയാല്‍ വാട്‌സ് ആപ് ഗ്രൂപ് ഉണ്ടാക്കി ഭീഷണിപ്പെടുത്തുന്നതാണ് പുതിയ രീതി.

വായ്പ നല്‍കിയ കമ്പനിയുടെ ആളായിരിക്കും അഡ്മിന്‍. വായ്പ എടുത്ത ആളിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഗ്രൂപ്പില്‍ അംഗമാക്കും. പിന്നീട് വായ്പയെടുത്ത ആളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ മോശമായ രീതിയില്‍ പ്രചരിപ്പിച്ച് അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യും. കേരളം ,കര്‍ണാടക, യുപി, ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് തട്ടിപ്പിന് പിന്നില്‍ എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങളാവും തുടക്കത്തില്‍ ശേഖരിക്കുന്നത്. 5000 മുതല്‍ രണ്ട്‌ലക്ഷം രൂപ വരെയുള്ള തുക വായ്പ നല്‍കുമെന്ന് തെറ്റിദ്ധരിപ്പിക്കും. ലോണ്‍ പാസായി എന്ന തരത്തില്‍ സന്ദേശവും അയയ്ക്കും. ശേഷം പ്രോസസ്സിങ്ങ് ഫീസ്, സര്‍വ്വീസ് ചാര്‍ജ് എന്നിവയ്ക്കായി 300 മുതല്‍ 20000 രൂപ വരെ ആവശ്യപ്പെടും. തുട അടച്ച് കഴിഞ്ഞാല്‍ പിന്നെ ഓണ്‍ലൈന്‍ വായ്പാ കമ്പനിയുടെ പൊടി പോലും കാണില്ല. പണവും വിവരങ്ങളും നഷ്ടപ്പെട്ട ശേഷമാവും പലര്‍ക്കും തട്ടിപ്പിനെക്കുറിച്ച് ബോധ്യം വരുന്നത്.

പ്രമുഖ ബാങ്കുകളുമായി ചേര്‍ന്നാണ് വായ്പ നല്‍കുന്നത് എന്ന് ഉപഭോക്താവിനെ വിശ്വസിപ്പിക്കാനായി ബാങ്കുകളുടെ പേരും ലോഗോയും ഇക്കൂട്ടര്‍ ദുരുപയോഗം ചെയ്യുന്നത് വ്യാപകമായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

എസ് ബി ഐ, വിജയ ബാങ്ക്, യൂണിയന്‍ ബാങ്ക്, കൊടാക്ക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകളുടെ ലോഗോ ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ വായ്പാ മാഫിയ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരസ്യം നല്‍കുന്നത്. ഇത് കണ്ട് തെറ്റിദ്ധരിക്കപ്പെടുന്നവരാണ് ഇക്കൂട്ടരുടെ ഇരയാവുന്നത്.

ഓണ്‍ലൈന്‍ ആപ്പ് വഴി വായ്പയെടുത്ത പണം തിരിച്ചടയ്ക്കാത്തതോടെ ഉണ്ടായ നിരന്തര ഭീഷണിയെ തുടര്‍ന്ന് മൂന്നു പേര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

ലോക്ക്ഡൗണ്‍ കാലത്ത് ജോലി നഷ്ടപ്പെട്ടവരാണ് ഓണ്‍ലൈന്‍ ബ്ലേഡ് മാഫിയയുടെ പീഡനങ്ങള്‍ക്ക് വിധേയരായത്.

ഹൈദരാബാദിലെ കിസ്മത്ത്പുരിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച സുനില്‍(29) എന്നയാളാണ് ഒടുവില്‍ ജീവനൊടുക്കിയത്. ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തി. സോഫ്റ്റ് വെയര്‍ എഞ്ചിനിയറായിരുന്ന സുനില്‍, ലോക്ക്ഡൗണ്‍ കാലത്ത് ജോലി നഷ്ടമായപ്പോഴാണ് മൊബൈല്‍ ആപ്പ് വഴി വായ്പയെടുത്തത്.

ജോലി നഷ്ടമായതോടെ തിരിച്ചടവ് മുടങ്ങുകയും പലിശ ഇരട്ടിയാകുകയും ചെയ്തു. രണ്ടുലക്ഷം രൂപയാണ് വായ്പയെടുത്തത്. ഓണ്‍ലൈന്‍ വായ്പാ കമ്പനി ജീവനക്കാരുടെ ഭീഷണിയെ തുടര്‍ന്ന് നിരവധി പേര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു.