
യുവതിയായ അധ്യാപികയ്ക്ക് മെസ്സേജ് അയച്ച യുവാവിനെ തട്ടികൊണ്ടുപോയി ; മൂന്ന് പേർ പിടിയിൽ
സ്വന്തം ലേഖകൻ
തലശ്ശേരി: അധ്യാപികയായ യുവതിയുടെ ഫോണിലേക്ക് മെസേജ് അയച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. യുവാവിനെ മര്‍ദ്ദിച്ച് മൊബൈല്‍ഫോണും എ.ടി.എം കാര്‍ഡും പണവും അപഹരിച്ച മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി മട്ടാമ്പ്രം പള്ളിക്ക് സമീപത്തെ കെ.പി. യൂനിസ് (30), കസ്റ്റംസ് റോഡിലെ കൊളത്ത്താലി വീട്ടില്‍ സുനീര്‍ (31), കോടിയേരി പാറാല്‍ സ്വദേശി കളത്തില്‍ പൊന്നമ്പ്രറത്ത് വീട്ടില്‍ പി. മരക്കാര്‍ എന്ന അലി (48) എന്നിവരാണ് പിടിയിലായത്.
യുവതിയ്ക്ക് മെസ്സേജ് അയച്ചതിന് മട്ടന്നൂര്‍ ആലച്ചേരി കീച്ചേരിയിലെ റസിയ മന്‍സിലില്‍ കെ.കെ. മുഹമ്മദ് റയീസിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. മട്ടന്നൂര്‍ സ്വദേശിനിയായ അധ്യാപികക്കാണ് ഇയാള്‍ മൊബൈല്‍ ഫോണില്‍ മെസേജ് അയച്ചത്. തുടർന്ന് യുവതി ഇക്കാര്യം സംഘത്തെ അറിയിക്കുകയായിരുന്നു. യുവതി വിളിച്ചത് പ്രകാരം തലശ്ശേരി ബാറില്‍ എത്തിയ റയീസിനെ സംഘം കൂട്ടിക്കൊണ്ടുപോയി പെണ്ണ് കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കൈവശമുണ്ടായ ഫോണും എ.ടി.എം കാര്‍ഡും ലൈസന്‍സും 1200 രൂപയും തട്ടിയെടുത്തു. അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ കൊന്നുതള്ളുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.ക്രൂരമായി മര്‍ദിച്ചശേഷം റയീസ് എത്തിയ ഓട്ടോയും ഗുണ്ടാസംഘം തട്ടിയെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റയീസിന്റെ പരാതി ലഭിച്ച് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെ പൊലീസിന്റെ വാഹന പരിശോധനയിലാണ് സുനീര്‍ പിടിയിലായത്. മദ്യപിച്ച് വാഹനമോടിച്ചതിനാണ് ഇയാളെ പിടികൂടിയത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് റയീസിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഇയാള്‍ എക്‌സൈസ് സംഘത്തെ ആക്രമിച്ചതുള്‍പ്പെടെ നിരവധി കേസിലെ പ്രതിയാണ്. യുവതി ഉള്‍പ്പെടെ എട്ടോളം പേരെ ഇനിയും പിടികൂടാനുണ്ട്. തലശ്ശേരി ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ബിനുമോഹന്‍, അഷറഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.