
നിസ്സാരക്കാരനല്ല ഈ ഇത്തിരിക്കുഞ്ഞൻ കടുക്..!തടി കുറയ്ക്കും,മൈഗ്രേയിനെ വേരോടെ പിഴുതെറിയും; ആരോഗ്യ ഗുണങ്ങൾ ഏറെ
സ്വന്തം ലേഖകൻ
കടുക് വലിപ്പത്തില്‍ ചെറുതാണെന്ന് കരുതേണ്ട, ഗുണങ്ങളുടെ നിറകുടമാണ്.ദിവസവും കടുക് കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല. എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കടുക്. തടി കുറയ്ക്കാന്‍ പലതരത്തിലുള്ള മരുന്നുകള്‍ കഴിച്ചും മടുത്ത് കാണുമല്ലോ. ദിവസവും അല്‍പം കടുക് കഴിച്ച് നോക്കൂ. ആഴ്‌ച്ചകള്‍ കൊണ്ട് തന്നെ തടി കുറയ്ക്കാനാകും. സെലേനിയം, മഗ്നീഷ്യം എന്നിവ അടങ്ങിയ ഒന്നാണ് കടുക്. ഇത് ആസ്മ, റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലെ മഗ്നീഷ്യം ബിപി കുറയ്ക്കാനും സ്ത്രീകളിലെ ഉറക്ക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്ന ഒന്നാണ്.
മൈഗ്രേന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് ഏറെ നല്ലതാണ്. ചര്‍മ്മസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഏറ്റവും നല്ലതാണ് കടുക്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കടുക്. കോള്‍ഡ്, ഫ്‌ളൂ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും ഏറ്റവും നല്ലതാണ് കടുക്. ഇതിലെ സോലുബിള്‍ ഡയെറ്ററി ഫൈബറാണ് ഈ ഗുണം നല്‍കുന്നത്. ഇതുകൊണ്ടുതന്നെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടുവേദന അകറ്റാന്‍ ഏറ്റവും നല്ലതാണ് കടുക്. ദിവസവും ഒരു നേരം കടുകെണ്ണ വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് ഗുണം ചെയ്യും.ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. കരോട്ടിനുകള്‍, ലൂട്ടെയ്ന്‍, എന്നിവ ധാരാളമായി കടുകിലടങ്ങിയിരിക്കുന്നു. ഇവയെല്ലാം ഒരുമിച്ച് ലഭിക്കുന്നത് ആന്‍റി ഓക്സിഡന്‍റുകളെ ലഭ്യമാക്കുകയും പ്രായാധിക്യത്തിന്‍റെ ലക്ഷണങ്ങളെ തടയുകയും ചെയ്യും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും നല്ലതാണ് കടുക്. ഇരുമ്ബ്, മാംഗനീസ്, കോപ്പര്‍ തുടങ്ങി നിരവധി അടിസ്ഥാന മൂലകങ്ങള്‍ അടങ്ങിയ കടുക് ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.
അതുപോലെതന്നെ കടുക് അരച്ച് മുടിയില്‍ തേച്ചാല്‍ എന്താണ് സംഭവിക്കുക. കടുകിലുള്ള വൈറ്റമിന്‍ എ, ഇ, ഒമേഗ 3, 6 ഫാറ്റി ആസിഡുകള്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ മുടിയെ കരുത്തുറ്റതാക്കുന്നു. കടുക് അരച്ച് മുടിയില്‍ തേച്ച് ഏഴുദിവസം കുളിക്കുക. മുടിയ്ക്ക് ഉത്തമമാണ്.
കടുക് അരച്ച് ലാവെന്‍ഡര്‍ അല്ലെങ്കില്‍ റോസിന്റെ കൂടെ അല്‍പം എണ്ണയും ചേര്‍ത്ത് മുഖത്തുപുരട്ടി നന്നായി ഉഴിയുക. നശിച്ച ചര്‍മകോശങ്ങള്‍ പോയി മുഖകാന്തി വര്‍ദ്ധിക്കും.
കറ്റാര്‍വാഴ നീരിനൊപ്പം ചേര്‍ത്ത് പുരട്ടുന്നതും ചര്‍മകാന്തി വര്‍ദ്ധിക്കാന്‍ സഹായകമാണ്. തൊലി ചുക്കിച്ചുളിയുന്നതും വിണ്ടുകീറുന്നതും തടയാനും കടുക് സഹായകമാണ്.