Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഡൽഹി : ഡൽഹി സർവകലാശാലയിലെ പ്രധാനമന്ത്രിയുടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. വിചിത്രമായ നിർദേശം പുറത്തിറക്കി ഹിന്ദു കോളജിലെ കെമിസ്ട്രി വിഭാഗം. പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് അധിക ഹാജർ നൽകും. വിദ്യാർത്ഥികൾ നിർബന്ധമായും പരിപാടിയിൽ പങ്കെടുക്കണമെന്നും നിർദേശം നൽകി.

പങ്കെടുക്കാത്ത വിദ്യാർത്ഥികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്താന്‍ നിര്‍ദേശമുണ്ട്.തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരമാവധി വിദ്യാർത്ഥികൾ പങ്കെടുക്കാൻ 5 അറ്റന്‍ഡന്‍സ് നല്‍കുമെന്നാണ് രസതന്ത്ര വിഭാഗം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. കറുത്ത വസ്ത്രം അനുവദിക്കില്ലെന്ന നിര്‍ദേശത്തിനെതിരെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംധടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.