Spread the love

നിലമ്പൂർ: ബിജെപിക്ക് മത്സരിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥിയെ സംഭാവന ചെയ്തതായി നിലമ്ബൂരിലെ ഇടത് സ്ഥാനാർഥി എം സ്വരാജ്. യുഡിഎഫ് ഘടക കക്ഷിയുടെ സംസ്ഥാന കമ്മിറ്റി അംഗം പാർട്ടി അംഗത്വം രാജി വയ്ക്കാതെ ബിജെപിക്ക് വേണ്ടി മത്സരിക്കുകയാണ്.

video
play-sharp-fill

വിചിത്രമായ കാര്യമാണിത്. ഇതിന് യുഡിഎഫും ബിജെപിയും ജനങ്ങളോട് വിശദീകരണം നല്‍കണമെന്ന് എം സ്വരാജ് പറഞ്ഞു. സംഭാവനക്ക് പിന്നിലുള്ള ആലോചന എന്താണെന്ന് യുഡിഎഫ് ജനങ്ങളോട് വിശദീകരിക്കണം. ജനങ്ങളെ വിലകുറച്ചു കാണരുതെന്നും അദ്ദേഹം പറഞ്ഞു.

നിലമ്ബൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അഡ്വ. മോഹന്‍ ജോര്‍ജിനെ പ്രഖ്യാപിച്ചിരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ നേതാവായ ഇദ്ദേഹം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. ഇദ്ദേഹത്തിന് നിലവില്‍ ബിജെപി അംഗത്വം പോലുമില്ല. എന്നാല്‍ അംഗത്വമെടുത്ത് താമര ചിഹ്നത്തില്‍ തന്നെയാവും മോഹൻ ജോർജ് നിലമ്ബൂരില്‍ മത്സരത്തിനിറങ്ങുക എന്നാണ് സൂചന.

എൽഡിഎഫിനെ ബാധിക്കുന്ന പ്രശ്‌നമല്ല’: എം സ്വരാജ്
കേരള കോണ്‍ഗ്രസിന്‍റെ വിദ്യാർത്ഥി വിഭാഗത്തിന്‍റെയും യുവജന വിഭാഗത്തിന്‍റെയും

സംസ്ഥാന നേതൃനിരയിലും മോഹൻ ജോർജ് പ്രവർത്തിച്ചിട്ടുണ്ട്. മാര്‍ത്തോമ സഭ കൗണ്‍സില്‍ അംഗം, മാര്‍ത്തോമ കോളേജ് കൗണ്‍സില്‍ അംഗം, ചുങ്കത്തറ മാര്‍ത്തോമ ചര്‍ച്ച്‌ ഉപാധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരുന്നു.