യുവതിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; ബിജെപി യുവമോർച്ച നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

Spread the love

 

തൃശൂർ: യുവതിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബിജെപി-യുവമോർച്ച നേതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്.

video
play-sharp-fill

പുല്ലൂർ സ്വദേശിനിയുടെ പരാതിയിൽ ബിജെപി ആളൂർ മുൻ മണ്ഡലം ജനറൽ സെക്രട്ടറിയായ അഖിലേഷ്, യുവമോർച്ച സംസ്ഥാന സമിതി അംഗം ശ്യാംജി മഠത്തിൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

സാമൂഹിക മാധ്യമത്തിലൂടെ യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇരിങ്ങാലക്കുട പൊലീസാണ് കേസ് എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻസ്റ്റഗ്രാമിലൂടെ നഗ്‌നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികൾ വധഭീഷണി മുഴക്കിയെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ഇരിങ്ങാലക്കുട പൊലീസ് അറിയിച്ചു.