ഫോണിൽ പത്തിലേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ; പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി യുവതികളിൽ നിന്ന് പണം തട്ടിയ കേസിൽ ബിജെപി യുവനേതാവ് അറസ്റ്റിൽ

Spread the love

ചെന്നൈ: പ്രണയം നടിച്ച് യുവതികളിൽ നിന്ന് പണം തട്ടിയ കേസിൽ ബിജെപിയുടെ യുവനേതാവ് അറസ്റ്റിൽ. തട്ടിപ്പിനിരയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്.

video
play-sharp-fill

ഇയാളുടെ ഫോണിൽ പത്തിലേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

യുവതികളിൽ നിന്ന് തട്ടിയെടുത്ത പണവും സ്വർണാഭരണങ്ങളും ഉപയോഗിച്ച് സഹോദരിയുടെ വിവാഹം നടത്തിയെന്നും ആഡംബര കാർ വാങ്ങിയെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട്ടിൽ ചെങ്കൽപ്പേട്ട് നോർത്ത് ജില്ലാ യുവജന വിഭാഗം സെക്രട്ടറി തമിഴരശനെ ആണ് താംബരം പൊലീസ് അറസ്റ്റുചെയ്തത്. പ്രതിയെ കോടതി 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.