പുകയില ഉത്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി; തമിഴ്‌നാട്ടില്‍നിന്ന് ഈരാറ്റുപേട്ടയില്‍ എത്തിച്ച പുകയില ഉത്പന്നത്തിന് രണ്ടര ലക്ഷത്തോളം രൂപ വില വരും.
ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരം പിടികൂടി. ഇളപ്പുങ്കൽ വട്ടിക്കോട്ട ഭാഗത്ത് അമ്പഴത്തിനാൽ അബ്ദുൽ ഖാദറിൻ്റെ കാറിൽ നിന്നാണ് 2500 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. ഇതിന് മാർക്കറ്റിൽ ഏകദേശം രണ്ടര ലക്ഷത്തോളം രൂപ വില വരും. ഈരാറ്റുപേട്ട എക്സൈസും എക്സ്ചേഞ്ച് സ്പെഷ്യൽ സ്ക്വാഡും ഈരാറ്റുപേട്ട പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. പുകയില ഉൽപ്പന്നങ്ങൾ തമിഴ്നാട്ടിൽനിന്ന് എത്തിച്ചതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയായ അബ്ദുൽ ഖാദറിനെ ഇതുവരെ പിടികൂടാനായിട്ടില്ല .ഇയാൾ മുൻപും സമാന കേസുകളിൽ പിടിയിലായിട്ടുണ്ട് ഉദ്യോഗസ്ഥർ പറഞ്ഞു.
Third Eye News Live
0
Tags :