video
play-sharp-fill

തള്ളി തള്ളി ഇതെങ്ങോട്ടാ? യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ധന വിലവര്‍ദ്ധനയ്ക്കെതിരെ സമരം ചെയ്ത നേതാവ് ഇന്ന് കേന്ദ്രമന്ത്രി; മുരളീധരന്റെയും ശോഭയുടെയും തള്ളല്‍ ചിത്രം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; ഇന്ധനവില ഇന്നും കൂടി; അന്താരാഷ്ട്ര വിപണിയിലെ അത്രതന്നെ കൂട്ടിയിട്ടില്ല; ടോട്ടലായിട്ട് കൂട്ടിയിട്ടില്ലെന്നും മുരളീധരന്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 86.83 രൂപയും, ഡീസലിന് 81.06 രൂപയുമാണ് ഇന്നത്തെ വില.

എന്നാല്‍ ഇന്ധന വില വര്‍ദ്ധനയേക്കാള്‍ ചര്‍ച്ചയാവുന്നത് ഒരു ചിത്രമാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ധന വില വര്‍ദ്ധനയ്‌ക്കെതിരെ സമരം ചെയ്ത ബിജെപി പ്രവര്‍ത്തകരുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരിക്കുന്നത്. മുരളീധരനും ശോഭാ സുരേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ ടൂ വീലറുകള്‍ നിരത്തിലിറക്കി തള്ളി നീക്കുന്നതാണ് ചിത്രത്തില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോക്കറ്റ് പോലെ ഇന്ധനവില കുതിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ ഇനി വാഹനം റോഡിലിറക്കി തള്ളിക്കൊണ്ട് പോകേണ്ടി വരും എന്ന് പറഞ്ഞാണ് അന്ന് പ്രതിഷേധക്കാര്‍ നിരത്തിലിറക്കിയത്. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് ദിനംപ്രതി ഇന്ധന വില വര്‍ദ്ധിക്കുമ്പോള്‍ മിണ്ടാന്‍ പറ്റാത്ത അവസ്ഥയാണ് കേരളത്തിലെ ബിജെപിക്ക്. ഇതാണ് പഴയ ചിത്രത്തിന് വമ്പന്‍ സ്വീകാര്യത ലഭിക്കാനും കാരണം.

കഴിഞ്ഞ മാസം പത്ത് തവണയാണ് സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധിപ്പിച്ചത്. അതേസമയം രാജ്യാന്തര വിപണിയിലും ഇന്ധനവില കൂട്ടി. അമേരിക്കയില്‍ എണ്ണയുടെ സ്റ്റോക്കില്‍ കുറവ് വന്നതാണ് വില വര്‍ദ്ധിക്കാനുളള പ്രധാന കാരണം.