
രണ്ടാം സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി ; കേജരിവാളിനെതിരെ സുനിൽ യാദവ്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അവസാനവട്ട സ്ഥാനാർഥി പട്ടിക ബിജെപി പുറത്തിറക്കി. ഇതോടെ ആകെയുള്ള 70 മണ്ഡലങ്ങളിലേയും സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായി.
കഴിഞ്ഞ 17നാണ് ആദ്യ സ്ഥാനാർഥി പട്ടിക ബിജെപി പുറത്തിറക്കിയത്. ഇതിൽ 57 സ്ഥാനാർഥികളെയാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതോടെ ആകെയുള്ള 70 സീറ്റിൽ 67 ലേയ്ക്കുമുള്ള സ്ഥാനാർഥികൾ തീരുമാനമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

3 സീറ്റുകളിൽ സഖ്യകക്ഷികളായ ജെഡി(യു)ഉം എൽജെപിയും മത്സരിക്കും. സംഘം വിഹാർ, ബുരാരി എന്നിവിടങ്ങളിൽ ജെഡിയും സീമാപുരിയിൽ എൽജെപിയും മത്സരിക്കും. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 70 സീറ്റിൽ 67 സീറ്റുകളും ആം ആദ്മി പാർട്ടി തൂത്തുവാരിയിരുന്നു. 3 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. 15 വർഷം തുടർച്ചയായി ഡൽഹി ഭരിച്ച കോൺഗ്രസിന് ഒരു സീറ്റുപോലും നേടുവാൻ കഴിഞ്ഞിരുന്നില്ല.
ഫെബ്രുവരി 8നാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുക. 11ന് വോട്ടെണ്ണൽ നടക്കും.