വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ ബിജെപി തിരുനക്കര ഏരിയ കമ്മറ്റി പ്രതിഷേധ യോഗം നടത്തി; ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ് ഉദ്ഘാടനം നിർവഹിച്ചു

വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ ബിജെപി തിരുനക്കര ഏരിയ കമ്മറ്റി പ്രതിഷേധ യോഗം നടത്തി; ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ് ഉദ്ഘാടനം നിർവഹിച്ചു

കോട്ടയം: സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന ജനദ്രോഹ നടപടിയായ വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ ബിജെപി തിരുനക്കര ഏരിയ കമ്മറ്റി പ്രതിഷേധ യോഗം നടത്തി.

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയനെതിരെ ജനം തെരുവിലിറങ്ങുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം പറഞ്ഞു.

മധ്യമേഖല ഉപാധ്യക്ഷൻ ടി എൻ ഹരികുമാർ മുഖ്യപ്രഭാഷണം നടത്തിയ പ്രതിഷേധ യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് അരുൺ മൂലേടം, ഏരിയ പ്രസിഡന്റ് ഹരി കിഴക്കേക്കുറ്റ്, കെ ശങ്കരൻ , സി കെ സുമേഷ്, വിനു അർ മോഹൻ , രാജേഷ് കൈലാസം, നിഷാദ് പി എൻ, സുധ ഗോപി , സിന്ധു അജിത്ത് അനീഷ് കല്ലേലിൽ, ഷാജി തൈച്ചിറ, സന്തോഷ് ശ്രീവത്സം , സുരാജ് കെ എസ്, രാധാകൃഷ്ണൻ കെ കെ എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group