play-sharp-fill
സുകുമാരന്റെ മൂത്രത്തിലുണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണം; ലക്ഷദ്വീപില്‍ കടൽ തീവ്രവാദികളുടെ സാന്നിദ്ധ്യം കണ്ടു തുടങ്ങി; പൃഥ്വിരാജല്ല, ആര് ചാടിയാലും ഇന്ത്യയുടെ ഒരു ഭാഗവും ഇനി ജിഹാദികള്‍ക്ക് കിട്ടില്ല; പ്രിഥ്വിരാജിനേയും കുടുംബത്തെയും അധിക്ഷേപിച്ച് ജനം ടിവി ലേഖനം

സുകുമാരന്റെ മൂത്രത്തിലുണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണം; ലക്ഷദ്വീപില്‍ കടൽ തീവ്രവാദികളുടെ സാന്നിദ്ധ്യം കണ്ടു തുടങ്ങി; പൃഥ്വിരാജല്ല, ആര് ചാടിയാലും ഇന്ത്യയുടെ ഒരു ഭാഗവും ഇനി ജിഹാദികള്‍ക്ക് കിട്ടില്ല; പ്രിഥ്വിരാജിനേയും കുടുംബത്തെയും അധിക്ഷേപിച്ച് ജനം ടിവി ലേഖനം

സ്വന്തം ലേഖകൻ

കൊച്ചി : ലക്ഷദ്വീപ് ജനതയെ പിന്തുണച്ചതിന് നടന്‍ പൃഥ്വിരാജിനെയും കുടുംബത്തെയും ആക്ഷേപിച്ച് ജനം ടിവി ലേഖനം. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നും രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നുമാണ്
ജനം ടിവി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമര്‍ശം.

പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്കു വേണ്ടി എന്ന തലക്കെട്ടില്‍ ജികെ സുരേഷ് ബാബുവാണ് ലേഖനം എഴുതിയിരിക്കുന്നത്. ലേഖനത്തിലെ പൃഥ്വിരാജിനെതിരായ പരാമര്‍ശങ്ങള്‍: ”ഇന്ന് ലക്ഷദ്വീപിനുവേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കി രംഗത്തു വരുമ്പോള്‍ അതിനു പിന്നില്‍ ജിഹാദികളുടെ കുരുമുളക് സ്‌പ്രേ ആണെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ട.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ കുറച്ചുകാലമായി ജിഹാദികള്‍ക്കും ഭീകരര്‍ക്കും വേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കാന്‍ തുടങ്ങിയിട്ട്. ഒരു നടന്‍ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും പൃഥ്വിരാജിനോട് സ്‌നേഹവും ആദരവുമുണ്ട്. ദേശീയകാര്യങ്ങളിലും ഭരണപരമായ കാര്യങ്ങളിലും പൃഥ്വിരാജ് കുരയ്ക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. പൃഥ്വിരാജിനോട് ഞാന്‍ അടക്കമുള്ള മലയാളികള്‍ക്ക് ഉള്ള സ്‌നേഹം പൗരുഷവും തന്റേടവുമുള്ള സുകുമാരന്റെ മകന്‍ എന്ന നിലയിലാണ്. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണം.

രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകും. നാലു സിനിമാ അവസരങ്ങള്‍ക്കു വേണ്ടി സ്വന്തം പിതൃസ്മരണ നടത്താന്‍ മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കരുതേ എന്ന അഭ്യര്‍ത്ഥനയാണ് പൃഥ്വിരാജിനോടുള്ളത്. മറ്റു പലരും ഇത്തരത്തിലുള്ള ഒരു പരാമര്‍ശം പോലും അര്‍ഹിക്കുന്നില്ല. പിന്നെ പൃഥ്വിരാജല്ല, ആര് ചാടിയാലും ലക്ഷദ്വീപ് എന്നല്ല, ഇന്ത്യയുടെ ഒരു ഭാഗവും ഇനി ജിഹാദികള്‍ക്ക് കിട്ടില്ല.”

ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജ് പറഞ്ഞത് പോഴത്തരമാണെന്ന ആരോപണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയും രംഗത്തെത്തി.”പൃഥ്വിരാജിനെ പോലെയുള്ള ആളുകള്‍ ലക്ഷദ്വീപ് വിഷയത്തിലെ പ്രചരണത്തിന്റെ പടയാളിയും പോരാളിയും ആയിരിക്കുകയാണ്. അടുത്തകാലത്ത് പല വിഷയങ്ങളും ഉണ്ടായിട്ടുണ്ട്. അന്നൊന്നും പൃഥ്വിരാജിനെ പ്രതികരിച്ച് കണ്ടിട്ടില്ല. അദ്ദേഹത്തെ എനിക്ക് ഇഷ്ടമാണ്, ബഹുമാനമാണ്. പക്ഷെ പറഞ്ഞത് വലിയ പോഴത്തരമായി പോയി. തീവ്രഗ്രൂപ്പുകളുടെ പ്രചരണത്തില്‍ പൃഥ്വിരാജിനെ പോലെയുള്ള പാവപ്പെട്ടവരും കുടുങ്ങി പോവുകയായിരുന്നു. ലക്ഷദ്വീപില്‍ എന്താണ് സംഭവിക്കുന്നതെന്ന് പഠിക്കാതെ പറയരുത്. ” അബ്ദുള്ളക്കുട്ടി പറഞ്ഞു.

കഴിഞ്ഞദിവസം ബിജെപി നേതാക്കള്‍ ഒന്നടങ്കം പൃഥ്വിരാജിനെതിരെ രംഗത്തെത്തിയിരുന്നു. പൃഥ്വിരാജ് അച്ഛന്‍ സുകുമാരന് അപമാനമാണെന്നും അച്ഛന്റെ ഗുണങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, വ്യക്തിത്വം കുറച്ചെങ്കിലും ബാക്കിയുണ്ടെങ്കില്‍ താങ്കളുടെ പോസ്റ്റിനെ പുനര്‍വിചിന്തനം ചെയ്യണമെന്നുമുള്ള പ്രസ്താവനയാണ് ബിജെപി വക്താവ് കൂടിയായ ബി ഗോപാലകൃഷ്ണന്‍ നടത്തിയത്.

”ഞാന്‍ വളരെയധികം ആസ്വദിക്കുന്ന ഒരു കലാകാരനാണ് പൃഥ്വിരാജ്, അദ്ദേഹത്തിന്റെ അച്ഛന്‍ സുകുമാരനും എനിക്കിഷ്ടപ്പെട്ട ഒരു നടന്‍ ആയിരുന്നു. പക്ഷെ പൃഥ്വിരാജ്, പറയാതെ വയ്യ, താങ്കള്‍ അഛന്‍ സുകുമാരന് ഒരു അപമാനമാണ്. കൈപറ്റുന്ന പച്ചപ്പണത്തിനു ഉപരിയായി, കുറച്ചെങ്കിലും അച്ഛന്റെ ഗുണഗണങ്ങള്‍ താങ്കളില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, സൈനിക് സ്‌കൂളില്‍ നിന്നും താങ്കള്‍ നേടിയെടുത്ത വ്യക്തിത്വം കുറച്ചെങ്കിലും ബാക്കിയുണ്ടെങ്കില്‍ താങ്കള്‍ താങ്കളുടെ പോസ്റ്റിനെ പുനര്‍വിചിന്തനം ചെയ്യണം.

പിന്നെ ലക്ഷദ്വീപിന്റേയും കാശ്മീരിന്റേയും ഗതി വിഗതികളും ഇന്ന് ഒരേ പോലെയാണ്, കാശ്മീരില്‍ പാക്കിസ്ഥാനി തീവ്രവാദികള്‍ ആണെങ്കില്‍ ലക്ഷദ്വീപില്‍ കടൽ തിവ്രവാദികളുടെ സാന്നിദ്ധ്യം കണ്ടു തുടങ്ങി. കാശ്മീരില്‍ മഞ്ഞു മലകള്‍ ആയിരുന്നു മറയെങ്കില്‍, ലക്ഷദ്വീപില്‍ മഹാസമുദ്രം.” ഗോപാലകൃഷ്ണൻ പറഞ്ഞു.