കാറില്‍ രണ്ട് കോടി രൂപയുമായി ബിജെപി ഓഫീസ് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർ പിടിയില്‍; ആദായ നികുതി നിയമലംഘനമില്ലെന്ന് കണ്ടെത്തൽ

Spread the love

ബംഗളുരു: നിയമവിരുദ്ധമായി കാറില്‍ വൻ തുക കൊണ്ടുപോകുന്നതിനിടെ ബിജെപി ഓഫീസ് സെക്രട്ടറിയെയും മറ്റ് രണ്ട് പേരെയും പിടികൂടി.

കർണാടകയിലെ ചാംരാജ്പേട്ട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സ്റ്റാറ്റ്ക് സർവൈലൻസ് ടീം നടത്തിയ പരിശോധനയിലാണ് ഇവ‍ർ പിടിയിലായതെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

ബിജെപി സംസ്ഥാന ഓഫീസിലെ സെക്രട്ടറി ലോകേഷ്, വേങ്കിടേഷ് പ്രസാദ്, ഗംഗാധർ എന്നിവരാണ് പിടിയിലായത്. തെരഞ്ഞെടുപ്പ് പരിശോധന സംഘം നടത്തിയ പരിശോധനയില്‍ പണം കണ്ടെത്തിയതിന് പിന്നാലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി ഭാരവാഹികളെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി. പണത്തിന്റെ ഉറവിടം നിയമവിധേയമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ആദായ നികുതി നിയമലംഘനമില്ലെന്ന് അവ‍ർ അറിയിക്കുകയായിരുന്നു.