play-sharp-fill
ബിജെപിയുടെ പാർട്ടി ചിഹ്നം വരയ്ക്കുക: മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സ്വീകരിച്ച നാല് തെറ്റായ സമീപനങ്ങൾ എഴുതുക; പ്ലസ്ടു പരീക്ഷ ചോദ്യ പേപ്പർ വിവാദത്തിൽ 

ബിജെപിയുടെ പാർട്ടി ചിഹ്നം വരയ്ക്കുക: മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സ്വീകരിച്ച നാല് തെറ്റായ സമീപനങ്ങൾ എഴുതുക; പ്ലസ്ടു പരീക്ഷ ചോദ്യ പേപ്പർ വിവാദത്തിൽ 

സ്വന്തം ലേഖകൻ

ഇംഫാൽ: മണിപ്പൂരിലെ പ്ലസ്ടു പൊളിറ്റിക്കൽ സയൻസ് പരീക്ഷയിലെ ചോദ്യങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ബിജെപിയുടെ പാർട്ടി ചിഹ്നം വരയ്ക്കാനും രാജ്യത്തിന്റെ നിർമിതിക്കായി മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സ്വീകരിച്ച നാല് തെറ്റായ സമീപനങ്ങൾ വിശദീകരിക്കാനും ആവശ്യപ്പെട്ടുള്ള രണ്ട് ചോദ്യങ്ങളാണ് വിവാദങ്ങൾക്ക് കാരണമായത്.


 

 

 

മനപൂർവ്വം നെഹ്റുവിനെ മോശമായി ചിത്രീകരിക്കാൻ ഉദ്ദേശിച്ച് തയ്യാറാക്കിയ ചോദ്യങ്ങളാണിതെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ വിമർശനവുമായി രംഗത്തെത്തി. ബിജെപി സർക്കാറിന്റെ മനോഭാവമാണ് ചോദ്യപേപ്പറിലൂടെ വെളിപ്പെട്ടതെന്ന് കോൺഗ്രസ് വക്താവ് നിഗോംബം ഭൂപേന്ദ മെയ്തേയ് കുറ്റപ്പെടുത്തി. യുവാക്കളുടെ മനസിൽ വിഷം കുത്തിവെയ്ക്കാനുള്ള ശ്രമമാണിത്. എന്നാൽ ഇത്തരം ദുഷ്പ്രവർത്തികൾ നെഹ്റുവിന്റെ ആശയങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും കോൺഗ്രസ് വക്താവ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

നെഹ്റുവിനെ വിമർശിച്ചുള്ള ചോദ്യങ്ങൾക്കെതിരേ സോഷ്യൽ മീഡിയകളിലും വ്യാപക വിമർശനമാണ് ഉയരുന്നത്. അതേസമയം പരീക്ഷയിൽ ഇത്തരം ചോദ്യങ്ങൾ ഉൾപ്പെട്ടതിൽ ബിജെപിക്ക് ബന്ധമില്ലെന്ന് ബിജെപി വക്താവ് ചൊങ്താം ബിജോയ് വ്യക്തമാക്കി. എന്നാൽ ചോദ്യങ്ങളെ ന്യായീകരിച്ച് ഹയർ സെക്കൻഡറി കൗൺസിൽ ചെയർമാൻ മഹേന്ദ്ര സിങ് രംഗത്തെത്തി. പൊളിറ്റിക്കൽ സയൻസ് സിലബസിലുള്ള ഇന്ത്യയിലെ പാർട്ടി സംവിധാനം എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണിവയെന്നാണ് വിശദീകരണം.