play-sharp-fill
പശുവിന്റെ കുത്തേറ്റ് ബിജെപി എംപിക്ക് ഗുരുതര പരിക്ക് ;തലയ്ക്കും വാരിയെല്ലിനും പരിക്ക്

പശുവിന്റെ കുത്തേറ്റ് ബിജെപി എംപിക്ക് ഗുരുതര പരിക്ക് ;തലയ്ക്കും വാരിയെല്ലിനും പരിക്ക്

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: പശുവിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ബിജെപി എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ പാഠനിൽ നിന്നുള്ള എംപിയായ ലീലാധർ വഗേലയ്ക്കാണ് തെരുവ് പശുവിന്റെ കുത്തേറ്റ് സാരമായ പരിക്കേറ്റത്. എംപിയുടെ ഗാന്ധിനഗറിലെ സെക്ടർ-21ലെ വീടിനു മുന്നിലാണ് സംഭവം. അവിടെ അലഞ്ഞു നടന്ന പശുവാണ് അദ്ദേഹത്തെ കുത്തിയത്. വാരിയെല്ലിനും തലയ്ക്കും സാരമായി പരിക്കേറ്റ എംപിയെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലും മറ്റ് പ്രധാന നഗരങ്ങളിലുമുള്ള തെരുവ് പശുക്കളുടെ ശല്യത്തിന് അറുതി വരുത്തണമെന്ന് ഹൈക്കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ലോകസഭാംഗം തന്നെ ഇരയായത്. കൂടാതെ സൂറത്തിലും അഹമ്മദാബാദിലും അലഞ്ഞുതിരിയുന്ന പശുക്കളെ പിടിക്കാൻ ശ്രമിച്ച കോർപ്പറേഷൻ ജീവനക്കാരെ ഈ അടുത്ത് ഉടമകൾ ആക്രമിച്ചിരുന്നു. ഗോ ഘാതകരെ ജീവപര്യന്തം തടവിനു ശിക്ഷിക്കാൻ നിയമമുള്ള സംസ്ഥാനമാണ് ഗുജറാത്ത്. ആവശ്യത്തിന് തീറ്റയില്ലാതായാലും കറവ വറ്റിയാലും കാലികളെ നഗരത്തിൽ മേയാൻ വിടുന്നതാണ് ഉടമകളുടെ പതിവ്.