play-sharp-fill
കേരളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള ബിജെപി നേതാവ് സുരേഷ് ഗോപി; പ്രധാനമന്ത്രിയുടെ ജനപ്രീതി കാര്യമായി വര്‍ദ്ധിച്ചു; സര്‍വേ റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ..

കേരളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള ബിജെപി നേതാവ് സുരേഷ് ഗോപി; പ്രധാനമന്ത്രിയുടെ ജനപ്രീതി കാര്യമായി വര്‍ദ്ധിച്ചു; സര്‍വേ റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ..

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: കേരളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവ് സുരേഷ് ഗോപിയെന്ന് ബിജെപിയുടെ ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ട്.

ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം നേതാക്കളുടെ ജനപ്രീതിയില്‍ കാര്യമായ കുറവുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ജനപ്രീതിയില്‍ കുറവുണ്ടായിട്ടില്ലെന്നാണ് സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ നടത്തിയ സര്‍വേയിലെ കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകാതെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ ബിജെപി ദേശീയ നേതൃത്വം നടത്തിയ സര്‍വേ സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും പ്രധാന നേതാക്കള്‍ക്കൊന്നും 25 ശതമാനത്തിലധികം ജനപ്രീതിയില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കാര്യമായി വര്‍ദ്ധിച്ചു. സംസ്ഥാന നേതാക്കളേക്കാള്‍ ജനപ്രീതി പലയിടങ്ങളിലും നരേന്ദ്ര മോദിക്കുണ്ട്.

കേരളത്തില്‍ ഏറ്റവും ജനപ്രീതി നടന്‍ സുരേഷ് ഗോപിക്കാണ്. തെലങ്കാനയില്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനേക്കാള്‍ ജനപ്രീതി മോദിക്കുണ്ട്. ഇങ്ങനെയാണ് സര്‍വേയിലെ കണ്ടെത്തലുകള്‍. ഈ സാഹചര്യത്തില്‍ പ്രാദേശിക നേതാക്കളേക്കാള്‍ നരേന്ദ്രമോദിയുടെ പ്രതിച്ഛായ തന്നെ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പുകളെ നേരിടാനാണ് ബിജെപിയുടെ തീരുമാനം.

അതേസമയം സര്‍വേ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഈ വര്‍ഷം അവസാനമാണ് തെരഞ്ഞെടുപ്പ്. രാജസ്ഥാന്‍ , കര്‍ണാടക തെലങ്കാന അടക്കം 6 സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം ആദ്യവും തെര‍ഞ്ഞെടുപ്പ് നടക്കും.