കെഎസ്ആർടിസിയുടെ നടപടി സ്ത്രീപക്ഷ കേരളത്തിന് അപമാനം..! ജീവനക്കാരുടെ ആത്മഹത്യ ശ്രമങ്ങൾ കേരള സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു; കെഎസ്ആർടിസി സ്ഥലം മാറ്റിയ അഖില എസ് നായർക്ക് പിന്തുണയുമായി ബിജെപി
സ്വന്തം ലേഖകൻ
കോട്ടയം : കെഎസ്ആർടിസിയിൽ നിന്ന് ശമ്പളം ലഭിക്കാത്തതിനാൽ പ്രതിഷേധം രേഖപെടുത്തിയ ജീവനക്കാരി അഖില എസ് നായരുടെ ഭവനം ബിജെപി മധ്യമേഖല പ്രസിഡന്റ് എൻഹരി സന്ദർശിച്ചു. ക്യാൻസർ അതിജീവിതയായ അഖില വലിയ രീതിയിലുള്ള സാമ്പത്തിക പരാധീനത മൂലം ബുദ്ധിമുട്ടിയതിനാലാണ് പ്രതിഷേധം രേഖപെടുത്തുന്നതിനായി തീരുമാനിച്ചത്.
എന്നാൽ നടപടികൾക്ക് വിധേയമായി അഖിലയ്ക്ക് സ്ഥലം മാറ്റം നൽകുകയാണ് കെഎസ്ആർടിസി ചെയ്തത്. സ്ത്രീപക്ഷ കേരളത്തിന് അപമാനമാണ് ഇത്തരം നടപടികൾ. ക്യാൻസർ സർവൈവർ ആയ ഒരു യുവതിയെ അവരുടെ സാമ്പത്തിക സാഹചര്യം മൂലം നടത്തേണ്ടി വന്ന ഒരു സമരത്തിന്റെ പേരിൽ പിണറായി വിജയന്റെ സർക്കാർ ദ്രോഹിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഖില എസ് നായർക്ക് ഭാരതീയ ജനത പാർട്ടിയുടെ എല്ലാവിധ പിന്തുണയും സമരത്തിൽ ഉണ്ടാകുമെന്നും ഇരുന്നൂറിലധികം വരുന്ന കെഎസ്ആർടിസി ജീവനക്കാരുടെ ആത്മഹത്യ ശ്രമങ്ങൾ കേരള സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ് ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുന്നതായി എൻ ഹരി അറിയിച്ചു.
ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരി, മണ്ഡലം പ്രസിഡന്റ് പി ആർ സുഭാഷ്, ജനറൽ സെക്രട്ടറിമാരായ എം കെ മഹേഷ്, ഗൗദം കൃഷ്ണ, ടീവിപുരം പഞ്ചായത്ത് പ്രസിഡന്റ് ജയൻ കാട്ടെഴത്ത്, ജനറൽ സെക്രട്ടറി ബിനു വിജയൻ ബിഎംഎസ് കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ആർ സുനിൽകുമാർ, ബിഎംഎസ് വൈക്കം യൂണിറ്റ് പ്രസിഡന്റ് റ്റി എൻ ലാലപ്പൻ, ബിജെപി ടീവിപുരം പഞ്ചായത്ത് കമ്മിറ്റി അംഗം സാബു കുളത്തുങ്കൽ എന്നിവർ ഒപ്പം ഉണ്ടായിരുന്നു