ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ പോകും; ഏത് പാർട്ടിക്കും ഇന്ത്യയിൽ മൗലികമായി പ്രവർത്തിക്കാൻ അവകാശമുണ്ട്; ആർഎസ്എസുമായി ബന്ധപ്പെട്ട് തന്റെ മുൻ പ്രസ്താവനകളിൽ ഉറച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ
സ്വന്തം ലേഖകൻ
കണ്ണൂർ: ആർഎസ്എസുമായി ബന്ധപ്പെട്ട് തന്റെ മുൻ പ്രസ്താവനകളിൽ ഉറച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.
തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ പോകും. തനിക്ക് പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയുണ്ട്.
താൻ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും അന്ന് സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്നു. ഏത് പാർട്ടിക്കും ഇന്ത്യയിൽ മൗലികമായി പ്രവർത്തിക്കാൻ അവകാശമുണ്ട്. അത് നിഷേധിക്കുമ്പോൾ സംരക്ഷിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കി. ഗവർണറുടെ അധികാരം നിലനിർത്തി കൊണ്ടു പോകണം. സർവകലാശാലകളിൽ രാഷ്ട്രീയ നിയമനം നടത്താനുള്ള ശ്രമമാണ് പുതിയ ഓർഡിനൻസ്. ബില്ല് സഭയിൽ വരുമ്പോൾ ശക്തമായി എതിർക്കും. യുഡിഎഫിന്റെ അഭിപ്രായമാണിത്. വിഷയം ചർച്ച ചെയ്യാൻ യുഡിഎഫ് ഉടൻ യോഗം വിളിക്കും. പല സംസ്ഥാനങ്ങളിൽ പല തീരുമാനമുണ്ടാവും.
ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നത് ഗവർണർ നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരും ഗവർണറും മിതത്വം പാലിക്കണം. തിരുവനന്തപുരം മേയർ ആര്യ രാജിവെക്കേണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. തൻ്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു. വൻ അഴിമതി നടത്തിയ മേയർ രാജിവയ്ക്കുക തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.