play-sharp-fill
ബിജെപി കോട്ടയം ലോക്സഭാ മണ്ഡലം നേതൃയോഗം നടന്നു; ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു; യോഗത്തിൽ ലോകസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ  വിലയിരുത്തി

ബിജെപി കോട്ടയം ലോക്സഭാ മണ്ഡലം നേതൃയോഗം നടന്നു; ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു; യോഗത്തിൽ ലോകസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തി

സ്വന്തം ലേഖിക

കോട്ടയം: ബിജെപി കോട്ടയം ലോക്സഭാ മണ്ഡലം നേതൃയോഗം കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന്റെ അധ്യക്ഷതയിൽ ചേർന്നു.


കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ വികസനത്തിന് വേണ്ടി നരേന്ദ്രമോദി സർക്കാരിന്റെ ഭാഗത്ത്‌ നിന്ന് വലിയ രീതിയിലുള്ള സഹായസഹകരണങ്ങൾ ലഭിച്ചതായി യോഗം വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്തുരുത്തി, ളാലം, പാമ്പാടി, ഉഴവൂര് മുളന്തുരുത്തി,പാമ്പാക്കുട ബ്ലോക്കുകൾക്ക് കീഴിലായി ഗ്രാമീണ റോഡുകളുടെ വികസനത്തിനായി 46.72 കോടി രൂപ ലഭ്യമായി. കിസ്സാൻ സമ്മാൻ നിധിയിലൂടെ 1,38890 കുടുംബങ്ങൾക് 6000 രൂപ വീതം വർഷം ലഭിക്കുകയും, ഗരീബ് കല്യാൺ അന്നാ യോജന വഴി 7 ലക്ഷം കുടംബങ്ങൾക് സൗജന്യ റേഷൻ ലഭിക്കുകയും, രണ്ട്ലക്ഷത്തിൽപരം ജൻധൻ അക്കൗണ്ടുകൾ വഴി അനൂകുല്യം ലഭിക്കുകയും ചെയുന്നുണ്ട് എന്ന് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പറഞ്ഞു.

വരും ദിവസങ്ങളിലും കൂടുതൽ പേർക്ക് ആനുകൂല്യങ്ങൾ ലഭ്യമാകാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും യോഗം തീരുമാനിച്ചു.

ബിജെപി സംസ്ഥാന സംഘടന സെക്രട്ടറി എം ഗണേഷ് പങ്കെടുത്ത യോഗത്തിൽ ലോകസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തി.

ബിജെപി മേഖല സംഘടന സെക്രട്ടറി എൽ പത്മകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പിജി ബിജു കുമാർ , എസ് രതീഷ് തുടങ്ങിയവർ സംസാരിച്ചു.